Entertainment

കത്തനാർ പായ്ക്കപ്പ് ആയി; ചിത്രത്തെക്കുറിച്ച് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി

മലയാള സിനിമയെ ഹോളിവുഡ് നിലവാരത്തിലേക്ക് ഉയർത്താൻ പോരും വിധത്തിലുള്ള ഒരു ചിത്രമാണ് കത്തനാർ. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സംവിധായകൻ റോജിൻ തോമസ്സാണ്. വലിയ വിജയങ്ങൾ സമ്മാനിച്ച ഫിലിപ്സ് ആൻ്റ് മങ്കിപ്പെൻ, ഹോം എന്നീ സിനിമകൾ ഒരുക്കി പ്രേഷകരുടെ ഇടയിൽ ഏറെ പ്രതീക്ഷ നൽകുന്ന സംവിധായകനാണ് റോജിൻ തോമസ്.

വലിയ മുതൽമുടക്കിൽ, ആധുനിക എല്ലാ സാങ്കേതികവിദ്യകളുടേയും അകമ്പടിയോടെ ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ മെയിൻ ഷെഡ്യൂൾ പൂർത്തിയായിരിക്കുന്നു. ഇനിയുള്ളത് ഇറ്റലിയിലെ ചിത്രീകരണമാണ് 

ഒരു വർഷത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഇതിനു വേണ്ടി വന്നത്. വലിയ പ്രതിസന്ധികളും നേരിടേണ്ടിവന്നു. ചിത്രത്തിൻ്റെ എക്സിക്കുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി ചിത്രീകരണത്തെക്കുറിച്ച് പറയുന്നത് ശ്രദ്ധിക്കാം. 

“ശ്രീ ഗോകുലം മൂവീസിന്റെ ചരിത്രത്തിൽ തന്നെ, ഒരു പക്ഷെ മലയാള സിനിമയിൽ തന്നെ ഏറ്റവും വലിയ സിനിമയായ  കത്തനാർ കേരളാ ഷെഡ്യൂൾ  പാക്കപ്പ് ആയിരിക്കുകയാണ്.

വർഷങ്ങൾ നീണ്ട പ്രയാണത്തിനൊടുവിൽ ഒട്ടേറെ പ്രതിസന്ധികൾ മറികടന്നാണ് കത്തനാർ അതിന്റെ വലിയൊരു ഘട്ടം പൂർത്തിയാക്കിയിരിക്കുന്നത്. ഇനി ഇറ്റലിയിലെ റോമിൽ 12 ദിവസത്തെ ചിത്രീകരണമാണ് ബാക്കിയുള്ളത്. 

ഈ പ്രൊജക്റ്റുമായി ചേർന്ന് നിന്ന് വലിയൊരു കാലയളവിൽ, എല്ലാ വിധ പ്രതിസന്ധി  ഘട്ടത്തിലും ഒന്നായി നിന്ന ഒരു പിടി നല്ല കലാകാരന്മാരുടെ വലിയ മനസ്സിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

അതിലുപരിയായി എടുത്തു പറയേണ്ട ആദ്യത്തെ പേര് ഞങ്ങളുടെ എത്രയും പ്രിയപ്പെട്ട,   ശ്രീ ഗോകുലം ഗോപാലൻ  സാറിന്റെയാണ്. ഹോളിവുഡ് സ്റ്റാൻഡേർഡിൽ ഒരു മലയാള സിനിമ നിർമിക്കാൻ  കൂടെയുള്ള ടീമിനെ അങ്ങേയറ്റം വിശ്വസിച്ചു അവർക്കായി തന്റെ പരമാവധി കാര്യങ്ങൾ, മലയാള സിനിമ വ്യവസായത്തിന്റെ പരിമിതികൾ മറികടന്നു ചെയ്യുകയും, ഇത്രയും വലിയ തുക അതിനായി ഇൻവെസ്റ്റ്‌ ചെയ്തു എല്ലാകാലത്തും മലയാള സിനിമ ചരിത്രത്തിൽ നൂതന മാറ്റങ്ങൾ കൊണ്ട് വരുന്ന ദീർഘ ദർശിയായ അദ്ദേഹത്തിന്റെ കൂടെ നിൽക്കാൻ സാധിക്കുന്നതിൽ ഞാൻ വളരെയധികം അഭിമാനിക്കുകയും, സന്തോഷിക്കുകയും ചെയ്യുന്നു.

അടുത്തതായി എടുത്ത് പറയേണ്ട പേര് സഹോദര തുല്യനായ ജയസൂര്യയുടേതാണ്, ഒരു നടൻ ഒരു സിനിമക്കായി തന്റെ കരിയറിലെ നിർണായക സമയത്ത് ഇത്രയും കാലം മാറ്റിവെക്കുന്നത് നമ്മുടെ ഇൻഡസ്ട്രിയിൽ അപൂർവത്തിൽ അപൂർവം ആണ്. കേവലം അഭിനേതാവായി തന്റെ വേഷം അഭിനയിച്ചു മടങ്ങുന്നതിൽ നിന്നും വ്യത്യസ്തമായി സിനിമയുടെ പ്രാരംഭ ചർച്ച മുതൽ വര്ഷങ്ങളായി  സിനിമയുടെ നന്മ മാത്രം മുൻനിർത്തി എല്ലാ കാര്യത്തിലും ക്രിയാത്മകമായി ഇടപെടുകയും, അഭിനേതാവ് എന്നതിനപ്പുറം ഒരു ടെക്‌നിഷ്യൻ എന്ന പോലെ ഒരേ സമയം മാനസികമായും, ശാരീരികമായും കഠിനാധ്വാനം ചെയ്ത ജയന് അദ്ദേഹത്തിന്റെ ആത്മാർപ്പണത്തിന്റെ ഫലം എല്ലാ രീതിയിലും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ചെയ്യുന്ന ഓരോ സിനിമയിലും തന്റെ ഏറ്റവും മികച്ച എഫർട്ട് ഇടുന്ന നാഷണൽ അവാർഡിലൂടെ സങ്കേതികമായി  തന്റെ പ്രാഗൽഭ്യം തെളിയിച്ച പ്രിയപ്പെട്ട ഡയറക്ടർ റോജിൻ തോമസ്, ഇ യാത്രയിൽ ഉടനീളം കൂടെ നിന്ന പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു ചേട്ടൻ, കത്തനാരുടെ ലോകം മികച്ച ദൃശ്യനുഭവമാക്കാൻ തന്റെ എല്ലാവിധ അറിവും കഴിവും ഉപയോഗിച്ച് പരിശ്രമിക്കുന്ന D.O.P  നീൽ ഡി കുഞ്ഞ, കത്തനാർ എന്ന ലോകം നമുക്ക് മുന്നിൽ തുറന്നിട്ട റൈറ്റർ രാമാനന്ദ്,   വരികളിലെ ആ ലോകം യഥാർഥ്യത്തിലേക്ക്  അതിന്റെ ഏറ്റവും മികച്ച രീതിയിൽ മാന്ദ്രികനെ പോലെ സൃഷ്ട്ടിച്ചു എടുക്കുന്ന പാൻ ഇന്ത്യ ലെവലിൽ വലിയ സിനിമകളുടെ ഭാഗമാകുന്ന പ്രൊഡക്ഷൻ ഡിസൈനർ രാജീവൻ, കോസ്റ്റ്യുമെർ അനീഷ്, ആർട്ട്‌ ഡയറക്ടർസ് അജി & രാം പ്രസാദ്,  ഋഷിലാൽ-സ്റ്റിൽസ് ,റഫീഖ് -മേക്കിങ് വീഡിയോ, P.R.O മാരായ വാഴൂർ ജോസ് & ശബരി,  അനിൽ & സൂര്യ യൂണിറ്റ് ടീം, പ്രൊഡക്ഷൻ ബോയ്സ്, ഗോഡ, ഡ്രൈവേഴ്സ്, ജൂനിയർ ആർട്ടിസ്റ് കോർഡിനേറ്റർ നജീബ്, ആയിരകണക്കിന് ജൂനിയർ ആർട്ടിസ്റ്റുകൾ തുടങ്ങി സിനിമയുടെ പലപല മേഖലകളിലെ നിർവധിയാളുകൾ. 

കൂടാതെ ശ്രീ ഗോകുലം മൂവീസിന്റെ തന്നെ കുടുംബാംഗങ്ങൾ. നിരവധി പ്രശ്നങ്ങളിൽ ഇടപെട്ട് എനിക്കെന്നും സഹായ ഹസ്തം നീട്ടുന്ന പ്രിയ പ്രവീൺ ചേട്ടനും, ബൈജുവേട്ടനും.

ഈ സിനിമയുടെ ഭാഗമായ ഓരോരുത്തരോടും പ്രത്യേയകം,പ്രത്യേയകം നന്ദി അറിയിക്കാൻ ആഗ്രഹമുണ്ടെങ്കിലും ഈ രീതിയിൽ പറയുന്നതിന്റെ പരിമിതി മൂലം എല്ലാവരോടുമുള്ള ആത്മാർത്ഥമായ നന്ദി ചുരുങ്ങിയ വാക്കുകളിൽ അറിയിച്ചുകൊണ്ടും, സിനിമയുടെ തുടർന്നുള്ള കാര്യങ്ങളിലും എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ടും നിർത്തട്ടെ,

സ്നേഹപൂർവ്വം കൃഷ്ണമൂർത്തി.

വാഴൂർ ജോസ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Share
Published by
Sub Editor

Recent Posts

HSE സ്റ്റാഫിംഗ് കരാർ തർക്കം; ലേബർ കോടതിയിലേക്ക് മാറ്റണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ

എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…

1 day ago

വർണ്ണശബളമായ ചടങ്ങിലൂടെ സമ്മർ ഇൻ ബെത് ലഹേം റീ-റിലീസ് ട്രയിലർ പ്രകാശനം ചെയ്തു

ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…

2 days ago

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ കൗണ്ടികളിൽ യെല്ലോ അലേർട്ട്

ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…

2 days ago

വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു

വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ   മഹേഷ് കേശവ്,  സജി എസ് മംഗലത്ത് എന്നിവർ  സംവിധാനം…

2 days ago

ഷാജി കൈലാസിൻ്റെവരവ്ഫുൾ പായ്ക്കപ്പ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…

2 days ago

അയർലണ്ടിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിരക്കുകൾ 7.5% വർദ്ധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…

2 days ago