Entertainment

“കരുതൽ” സിനിമയ്ക്ക് കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025

കോട്ടയം : ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രശാന്ത് മുരളിയെ നായകനാക്കി ഐറിഷ് മലയാളിയും നവാഗതനായ സംവിധായകനുമായ ജോമി ജോസ് കൈപ്പാറേട്ട് രചനയും സംവിധാനവും നിർവ്വഹിച്ച ഏറ്റവും പുതിയ ചിത്രം “കരുതലി”ന് സാമൂഹിക പ്രസക്തിയുള്ള ഏറ്റവും മികച്ച ചിത്രത്തിനുള്ള കേരളാ ഫിലിം ക്രിട്ടിക്‌സിന്റെ 2025 ലെ അവാർഡ്. അയർലണ്ടിൽ നഴ്സിംഗ് മേഖലയിൽ ജോലി ചെയ്യുന്ന ജോമിക്ക് തന്റെ പ്രഥമ സംവിധാന സംരംഭത്തിലൂടെ മലയാള സിനിമയിൽ സ്വന്തം മേൽവിലാസം എഴുതിച്ചേർക്കാൻ സാധിച്ചു.

ധാരാളം പ്രേക്ഷകപ്രശംസ ലഭിച്ച ‘കരുതൽ’, കഴിഞ്ഞ ഫെബ്രുവരി ആറിനാണ് കേരളത്തിന് പുറമെ യു.എസ്സ്, അയർലൻഡ് എന്നിവിടങ്ങളിലായി പ്രദർശനത്തിനെത്തിയത്. കേരളത്തിലെ വിവിധ പ്രദേശങ്ങൾ കൂടാതെ അമേരിക്ക & അയർലൻഡ് എന്നീ രാജ്യങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത് . സമകാലിക സംഭവങ്ങളെ കോർത്തിണക്കിയ കരുതൽ, ആഖ്യാനത്തിലെയും അവതരണത്തിലെയും പുതുമ കൊണ്ട് ആരാധകരുടെ ആദരവ് നേടുമ്പോഴും തന്റെ പ്രഥമ സംവിധാന സംരംഭത്തിന് തന്നെ ഇത്ര വലിയൊരു അവാർഡ് ലഭിച്ചതിന്റെ ആഹ്ലാദം സംവിധായകനായ ജോമി ജോസ് മറച്ചുവെയ്ക്കുന്നില്ല. ഹ്രസ്വചിത്രങ്ങൾ ചെയ്തുണ്ടാക്കിയ അനുഭവസമ്പത്ത് മാത്രം കൈമുതലായുള്ള ജോമിക്ക് സ്വന്തം സുഹൃത്തുക്കളും വീട്ടുകാരും നൽകിയ ധൈര്യമാണ് കരുതൽ സിനിമ ചെയ്യാൻ കരുത്ത് പകർന്നത്. ജീവിതസായാഹ്നത്തിൽ അച്ഛനമ്മമാർ മക്കളുടെ സാനിധ്യം കൊതിക്കുന്നതിലെ വേദന തിരിച്ചറിഞ്ഞതായിരുന്നു ചിത്രം ചെയ്യാൻ തനിക്ക് പ്രേരണയായതെന്നും തുടക്കക്കാരനായ ജോമി പറയുന്നു. പ്രശസ്ത ഛായാഗ്രാഹകനായ സാബു ജെയിംസാണ് തിരക്കഥ, സംഭാഷണം & ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. നായകൻ പ്രശാന്ത് മുരളിയെക്കൂടാതെ കോട്ടയം രമേശ്, സിബി തോമസ്, സുനിൽ സുഖദ, ഐശ്വര്യ നന്ദൻ, സ്റ്റീഫൻ ചെട്ടിക്കൻ, റോബിൻ സ്റ്റീഫൻ, മോളി പയസ്, ഷീജോ പഴയമ്പള്ളിൽ, RJ സുരാജ്, ജോ സ്റ്റീഫൻ, മാത്യു മാപ്പിളേട്ട്, ജോസ് കൈപ്പാറേട്ട്, ടോമി ജോസഫ്, റിജേഷ് , അനിൽ ചേരിയിൽ, വിനോദ് ചേരിയിൽ, ജിസ്ന ബാസ്റ്റിൻ, ഷെറിൻ സാം, രസ്മി തോമസ്, ശാന്തമ്മ ഫിലിപ്പ്, സ്മിത ലൂക്ക്, ബിജിമോൾ സണ്ണി, നയന മിഥുൻ, സരിത തോമസ്, അൻവി റെജി, ദിയ, തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. എഡിറ്റിങ് – സന്ദീപ്, BGM – അനിറ്റ് പി ജോയ്, സംഗീത സംവിധായകൻ- ജോൺസൺ മങ്ങഴ, ഷൈജു കേളന്തറ, ജോസ് കൈപ്പാറേട്ട് & സ്മിസ് എന്നിവരുടെ വരികൾക്ക് പ്രസീത ചാലക്കുടി, കെസ്റ്റർ, പ്രദീപ് പള്ളുരുത്തി, ബിന്ദുജ പ്രേം & സ്മിസ് എന്നിവരാണ് പാടിയിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സഞ്ജു സൈമൺ മാക്കിൽ, കോ-പ്രൊഡ്യൂസഴ്സ്- മാത്യു മാപ്പിളേട്ട്, ശാലിൻ ഷീജോ കുര്യൻ പഴയംപള്ളിയിൽ, ടോമി ജോസഫ് & ജോ സ്റ്റീഫൻ, കല സംവിധാനം- റോബിൻ സ്റ്റീഫൻ, കോ-ഓർഡിനേറ്റർ- ബൈലോൺ എബ്രഹാം, ചമയം- പുനലൂർ രവി & അനൂപ്, മ്യൂസിക് പ്രൊഡക്ഷൻ- റോഷൻ മാത്യു, PRO- എ സ് ദിനേശ്, Digital PRO- മനു ശിവൻ. ഉടൻ തന്നെ ചിത്രം UK-യിലും റിലീസ് ചെയ്തതിനു ശേഷം OTT-യിലും റിലീസ് ആകുമെന്ന് കരുതലിന്റെ അണിയറപ്രവർത്തകർ അറിയിച്ചു.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ

ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…

8 hours ago

യുകെ വിഭജനത്തിലേക്ക്.? സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും സംയുക്ത നീക്കത്തിനൊരുങ്ങുന്നു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…

10 hours ago

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക! നിങ്ങളുടെ ചിത്രവും വ്യക്തിഗത ഡാറ്റയാണ്

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…

10 hours ago

മറ്റ് രാജ്യങ്ങളേക്കാൾ ഐറിഷ് പൗരത്വം നേടാൻ എളുപ്പമാണോ? പൗരത്വ നിയമഭേദഗതി ചർച്ചയിൽ

അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…

14 hours ago

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

2 days ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

3 days ago