Entertainment

“ഖൽബ്” ട്രെയിലർ പ്രകാശനം ചെയ്തു

സാജിദ് യാഹ്യ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഖൽബ് എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്തിറങ്ങി.
പൂർണ്ണമായും ഒരു പ്രണയ ചിത്രത്തിൻ്റെ രസക്കുട്ടുകൾ ചേർത്തിറങ്ങിയിരിക്കുന്ന ഈ ട്രയിലർ ഇതിനകം സോഷ്യൽ മികച്ച പ്രതികരണവുമായി വൈറലായിരിക്കുന്നു.
യൂത്തിൻ്റെ ചിത്രമായി ഇതിനകം ശ്രദ്ധ നേടിയ ഈ ചിത്രം ഹൃദയഹാരിയായ ഒരു പ്രണയകഥയാണു പറയുന്നത്. വലിയ മുതൽ മുടക്കോടെ എത്തുന്ന ഒരു ചിത്രം കൂടിയാണിത്.

സായിപ്പേ: കവിളത്തു കാക്കപ്പുള്ളിയുള്ളമദാമ്മ പെണ്ണമാമിട്ടാണ് മകൻ്റെ കറക്കം സുക്ഷിച്ചാൽസായ്പ്പിനു കൊള്ളാംഎന്ന് പ്രായമായ ഒരു അമ്മയുടെ വാക്കുകളിലൂടെയാണ് ട്രയിലർ തുടങ്ങുന്നത്.ആ വാക്കു തന്നെ ഈ ചിത്രമെന്താണന്നള്ളതിൻ്റെ ഒരു നേരിയസൂചന പ്രേക്ഷകനു നൽകുന്നു
:
എടാ പ്രേമിക്കാൻ പോയാൽ ഇങ്ങനെയൊള്ള വിഷയങ്ങളൊക്കെ ഉണ്ടാകും. അതു നേരിടാൻ പഠിക്കണം.
: ഈ ലോകത്തുള്ള തോക്കും
ബോംബും ബാക്കി എല്ലാ എല്ലാ അഷറു കളൂം , അതിനെ
യൊക്കെ നെഞ്ചും വിരിച്ചു നേരിടാൻ കഴിവുള്ളവനാടാ യഥാർത്ഥ കാമുകൻ.
ഇതൊക്കെ പ്രേമിക്കുന്ന ചെക്കൻ്റെ വാപ്പ മകനു നൽകുന്ന ഉപദേശമാണ്.
മകൻ്റെ പ്രണയത്തെ ഇത്രയും രസകരമായും ആത്മാർത്ഥതയോടെയും വീക്ഷിക്കുന്ന ഒരു പിതാവിൻ്റെ വാക്കുകൾ ആരെയാണ് ആകർഷിക്കാത്തത്? ചിന്തിപ്പിക്കാത്തത്?
ഇത്തരം ഹൃദയഹാരിയായ രംഗങ്ങളിലൂടെയാണ് ഖൽബിൻ്റെ അവതരണം’

ഒരു ഡസനോളം വരുന്ന ഇമ്പമാർന്ന ഗാനങ്ങൾ അരഡസനോളം വരുന്ന ആക്ഷനുകൾ … അങ്ങനെ ഈ ചിത്രം ഏറെ ആസ്വാദകരമാകുന്ന ഒരു ക്ളീൻ എൻ്റെർടൈനർ ആയിരിക്കുമെന്നതിൽ തർക്കമില്ല
പുതുമുഖമായ രഞ്ജിത്ത് സജീവ് ആണ് ഈ ചിത്രത്തിലെ നായകൻ.
ഏറെ പ്രതീക്ഷ അർപ്പിക്കാൻ പോരുന്ന ഒരു നടനേക്കൂടി ഈ ചിത്രത്തിലൂടെ മലയാള സിനിമക്കു ലഭിക്കുമെന്നുറപ്പ്.
നെഹാനസ്നിൻ എന്ന പുതുമുഖമാണ് നായികയായി എത്തുന്നത്.
സിദ്ദിഖ്, ലെന, ജാഫർ ഇടുക്കി, കാർത്തിക്ക് ശങ്കർ, ജാസിം, ഷമീർ (ടീം ചൂരൽ ) അംബി.അബു സലിം ,സനൂപ് കുമാർ, വിഷ്ണു അഴീക്കൽ, (കടൽ മച്ചാൻ ) ആഷിക്ക് ഖാലീദ്, സച്ചിൻ ശ്യാം ,ശീ ധന്യ, മനോഹരി ജോയ് ,ആതിരാ പട്ടേrൽ, ചാലി പാലാ,
സരസ ബാലുശ്ശേരി, സുർജിത്, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
മൂന്നു സംഗീത സംവിധായകർ ഈ ചിത്രത്തിലുണ്ട്.
പ്രകാശ് അലക്സ്, നിഹാൽ, വിമൽ എന്നിവർ.
സുഹൈൽ കോയയുടേതാണു വരികൾ.
ഛായാഗ്രഹണം – ഷാരോൺ ശ്രീനിവാസ്.
എഡിറ്റിംഗ് – അമൽ മനോജ്.
കലാസംവിധാനം -അനീസ് നാടോടി.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു ‘
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷിബു പന്തലക്കോട്.
പ്രൊഡക്ഷൻ കൺട്രോളർ, – ഷിബു.ജി.സുശീലൻ
ഫ്രൈഡേ ഫിലിംഹനസ്,ഇൻ അസോസിയേഷൻ വിത്ത്‌ ഫ്രാഗ്രന്റ നേച്ചർ ഫിലിം ക്രിയേഷൻസിൻ്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന ഈ ചിത്രം ജനവരി പന്തണ്ടിന് പ്രദർശനത്തിനെത്തുന്നു’
വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

 

Sub Editor

Share
Published by
Sub Editor

Recent Posts

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

14 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

14 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

18 hours ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

20 hours ago

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…

21 hours ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

1 day ago