Entertainment

സൂപ്പർമാൻ ചിത്രങ്ങളെ ആരാധിക്കുന്ന ഒരു സംഘം കുട്ടികളുടെ കഥയുമായി കിരൺ നാരായണൻ

ഒരുപാടു സവിശേഷതകളുമായി എത്തിയ ചിത്രമായിരുന്നു ഒരു ബിരിയാണി കിസ്സ, കിരൺനാരായണനാണ് ഈ ചിത്രംസംവിധാനം ചെയ്തത്. ഒരു നാടിൻ്റെ ആചാരാനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ട കുടുംബ ബന്ധങ്ങളുടെ കഥയാണ് ഈ ചിത്രം പറഞ്ഞത് ബിരിയാണി കിസ്സക്കു ശേഷം കിരൺ നാരായണൻ തൻ്റെ പുതിയചിത്രം ആരംഭിക്കുന്നു.

താരകാര പ്രൊഡക്ഷൻസ് നിർമ്മിക്കുന്നതാണ് ഈ ചിത്രം. ഗ്രാമപശ്ചാത്തലത്തിലൂടെ ഒരു സംഘം കുട്ടികളുടെ സ്വപ്നസാക്ഷാത്ക്കാരത്തിൻ്റെ കഥ പറയുന്നതാണ് ഈ ചിത്രം. സൂപ്പർമാൻ്റെ കഥകൾ വായിച്ചും കേട്ടറിഞ്ഞും അവരെ നെഞ്ചിലേറ്റിയ നാലു കുട്ടികളെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.

സൂപ്പർമാനെ നായകനാക്കി സിനിമ ചെയ്യുകയെന്നതായിരുന്നു ഇവരുടെ ഏറ്റവും വലിയ മോഹം. അതിനായി അവർ സഹായം തേടുന്നത്. നാട്ടിൽ ഒരു സിനിമാ സംവിധായകനുള്ള മോഹവുമായി നടക്കുകയുംഷോർട്ട് ഫിലിമുകളും മറ്റും ചെയ്ത്, പോരുകയും ചെയ്യുന്നയുവാവിൻ്റെ അടുത്താണ്. ഒരു സിനിമ ചെയ്യുകയെന്ന വലിയ മോഹവുമായി കഴിയുന്ന ഈ ചെറുപ്പക്കാരൻ കുട്ടി കളുടെ ആഗ്രഹം നിറവേറ്റാൻ ഇറങ്ങിത്തിരിക്കുന്നു 

ഈ ഉദ്യമം നിറവേറ്റാൻ യുവാവും കുട്ടികളും നടത്തുന്ന ശ്രമങ്ങളാണ്

തികച്ചും രസകരമായ മുഹൂർത്തങ്ങളിലൂടെ

അവതരിപ്പിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനാണ് സംവിധായകനെ അവതരിപ്പിക്കുന്നത്. മാളികപ്പുറത്തിലൂടെ ശ്രദ്ധേയനായ ശീ പദ്, ധ്യാൻ നിരഞ്ജൻ, വിസാദ് കൃഷ്ണൻ, അറിഷ് എന്നിവരാണ് കുട്ടികളെ അവതരിപ്പിക്കുന്നത്.

ലാലു അലക്സ്.വിജിലേഷ്, ബിനു തൃക്കാക്കര, അഞ്ജലി നായർ എന്നിവരും പ്രധാന താരങ്ങളാണ്. സംവിധായകൻ്റെതു തന്നെയാണ് തിരക്കഥയും.

കൈതപ്രത്തിൻ്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു.

ഛായാഗ്രഹണം – ഫൈസൽ അലി.

എഡിറ്റിംഗ് – അയൂബ് ഖാൻ

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷിബു രവീന്ദ്രൻ.

അസ്സോസിയേറ്റ് ഡയറക്ടർ – സഞ്ജയ് കൃഷ്ണൻ 

പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ – ചന്ദ്രമോഹൻ. എസ്. ആർ.

ഏപ്രിൽ ഇരുപത്തിയൊന്നു മുതൽ കോഴിക്കോട്ട് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ലെവൽ ഹെൽത്ത് പോളിസി നിരക്കുകൾ ഫെബ്രുവരി മുതൽ വർധിപ്പിക്കും

ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…

42 mins ago

ആദംസ്‌ടൗണിൽ 400 കോസ്റ്റ് റെന്റൽ വീടുകൾക്കുള്ള അപേക്ഷകൾ LDA സ്വീകരിക്കുന്നു

ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…

3 hours ago

നിങ്ങളുടെ ടാക്സ് റീഫണ്ട് ഇനിയും ക്ലെയിം ചെയ്തില്ലേ.?

നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…

23 hours ago

ലിമെറിക്ക്, ടിപ്പററി, മൊണാഗൻ, എന്നിവിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ മൂന്ന് മരണം

ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…

1 day ago

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സാഹിതീയം- പുസ്തക ചർച്ച’

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…

1 day ago

2021 ടാക്സ് റീഫണ്ട് ക്ലെയിമിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും

2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…

1 day ago