Entertainment

കിറ്ക്കൻ ആരംഭിച്ചു

പൊലീസ് സ്റ്റേഷൻ അത്ര മോശം സ്ഥലമൊന്നുമല്ല. ഈ ടാഗോടെ എത്തുന്ന പുതിയ ചിത്രമാണ് കിറ്ക്കൻ: ഈ ചിത്രത്തിൻ്റ ബഹുഭൂരിപക്ഷം വരുന്ന രംഗങ്ങളും ചിത്രീകരിക്കുന്നതും ഒരു പൊലീസ് സ്റ്റേഷനിലാണ്. നവാഗതനായ ജോഷ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. മേജർ രവി, ജോൺ റോബിൻസൺ, ജയറാം കൈലാസ് എന്നിവർക്കൊപ്പം പ്രവർത്തിച്ചു പോന്നിരുന്നു ജോഷ്.

ആന്മഹത്യാക്കുറിപ്പെഴുതി വച്ച് ആന്മഹത്യ ചെയ്ത ഒരു പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായ സംശയം പൊലീസ് ഡിപ്പാർട്ട് മെൻ്റിനെ ഈ കേസിൻ്റെ പുനരന്വേണത്തിലെത്തിച്ചേരാൻ ഇടയാക്കുന്നു. തുടരന്വേഷണത്തിലൂടെ ഉരിത്തിരിയുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പൂർണ്ണമായ ഒരു ത്രില്ലർ സ്വഭാവത്തോടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.

ഔൾ മീഡിയാ എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ അജിത് നായർ, ബിന്ധ്യ അജീഷ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ വടക്കഞ്ചേരി ,നെന്മാറ ‘പോത്തുണ്ടി ഡാം പ്രദേശങ്ങളിലായി പുരോഗമിക്കുന്നു. ഏ.ആർ.കണ്ണനാണ് ലൈൻ പ്രൊഡ്യൂസർ. കുറച്ചു നാളുകൾക്കു മുമ്പ് കോട്ടയത്തു നടന്ന ഒരു സംഭവമാണ്‌ ഈ ചിത്രത്തിൻ്റെ മൂല കഥ.

മലയാള സിനിമയിൽ വേറിട്ട ചിന്തകളുള്ള കനികുസ്രുതി ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നത് ഈ ചിത്രത്തെ ഏറെ കൗതുകമുയർത്തുന്നു. പൊലീസ് കോൺസ്റ്റബിൾ ആയിട്ടാണ് കനി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.

സലിംകുമാർ, വിജയരാഘവൻ, മഗ് ബൂൽ സൽമാൻ, ജോണി ആൻ്റണി.അനാർക്കലി മരയ്ക്കാർ, അഭിജ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എട്ട് പ്രമുവ താരങ്ങളും മുപ്പതോളം പുതുമുഖങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നുണ്ട്. ഇതിലെ പുതുമുഖങ്ങൾക്ക് പ്രത്യേക പരിശീലനം നൽകിയാണഭിനയിപ്പിക്കുന്നത്. നാടകപ്രവർത്തകരും, പുതുമുഖങ്ങളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.

ചെമ്പൻ വിനോദിൻ്റെ സഹോദരൻ ഉല്ലാസ് ചെമ്പൻ്റേതാണ് ഈ ചിത്രത്തിൻ്റെ മൂല കഥ. സംഗീതം- മണികണ്ഠൻ അയ്യപ്പ. ഗൗതം ലെനിൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ് – രോഹിത് വി.എസ്. കലാസംവിധാനം. സന്തോഷ് വെഞ്ഞാറമൂട് മേക്കപ്പ്. സുനിൽ നാട്ടക്കൽ, കോസ്റ്റ്യം -ഡിസൈൻ – ഇന്ദ്രൻസ് ജയൻ. ആക്ഷൻ – മാഫിയാ ശശി. അസ്സോസ്സിയേറ്റ് ഡയറക്ടർ അമൽ വ്യാസ്.പ്രൊഡക്ഷൻ കൺട്രോളർ-ഡി. മുരളി.ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു. ഫോട്ടോ .ജയപ്രകാശ് അതളൂർ.

വാഴൂർ ജോസ്.

Newsdesk

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

6 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

8 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

9 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

10 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago