തികഞ്ഞ ഫാമിലി ത്രില്ലർ, ഡ്രാമയായി അവതരിപ്പിക്കുന്ന ചിത്രമാണ് കിഷ്കിന്ധാ കാണ്ഡം. ദിൽജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഓണക്കാല ചിത്രമായി എത്തുന്ന ഈ ചിത്രം സെപ്റ്റംബർ പന്ത്രണ്ടിനാണ് പ്രദർശനത്തിനെത്തുന്നത്.
ഗുഡ് വിൽ എസ്റ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ജോബി ജോർജ് ഈ ചിത്രം നിർമ്മിക്കുന്നു, ഗുഡ് വില്ലിൻ്റെ ഇരുപത്തിയാറാമതു ചിത്രം കൂടിയാണിത്. ഏറെ പുതുമയും കൗതുകവും നിറഞ്ഞ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിനു ശേഷം ദിൽജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ഈ ചിത്രവും അവതരണത്തിലും, കഥയിലുമെല്ലാം. ഏറെ വ്യത്യസ്ഥത പുലർത്തുന്ന ഒരു ചിത്രമായിരിക്കും.
ആസിഫ് അലിയും അപർണ്ണാ മുരളിയും കേന്ദ്രകഥാപാത്രങ്ങളായ ഈ ചിത്രത്തിൽ വിജയരാഘവനും ജഗദീഷും അശോകനും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. യുവനടൻ നിഷാൻ ഈ ചിത്രത്തിൽ മുഖ്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഫോറസ്റ്റുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്ന ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് കഥാപുരോഗതി. ചില ദുരൂഹതകൾ കൂടി സമ്മാനിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. തികഞ്ഞ ഒരു കുടുംബകഥയാണ് അപ്രതീക്ഷിതമായ ചില വഴിത്തിരിവുകളില്ലടെയും മറ്റും കടന്നുപോകുന്നത്. ചിത്രത്തിൻ്റെ ഓരോ ഘട്ടത്തിലും ഇത് സംഭവിക്കുന്നു. നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, മേജർ രവി, വൈഷ്ണുവിരാജ്, കൃഷ്ണൻ ബാലകൃഷ്ണൻ ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ബാഹുൽ രമേഷിൻ്റേതാണ് തിരക്കഥയും ഛായാഗ്രഹണവും.
സംഗീതം – മുജീബ് മജീദ്.
എഡിറ്റിംഗ് – സൂരജ്. ഇ.എസ്.
കലാസംവിധാനം – സജീഷ് താമരശ്ശേരി.
കോസ്റ്റ്യും ഡിസൈൻ – സമീരാസനീഷ്.
മേക്കപ്പ് – റഷീദ് അഹമ്മദ്
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ബോബി സത്യശീലൻ.
പ്രോജക്റ്റ് ഡിസൈൻ – കാക്കാസ്റ്റോറീസ്
പ്രൊഡക്ഷൻ മാനേജർ – എബി കോടിയാട്ട്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – നോബിൾ ജേക്കബ് ഏറ്റുമാന്നൂർ, ഗോകുലൻ പിലാശ്ശേരി.
പ്രൊഡക്ഷൻ കൺട്രോളർ.രാജേഷ് മേനോൻ
വാഴൂർ ജോസ്.
ഫോട്ടോ – ബിജിത്ത് ധർമ്മടം
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…