നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ റിലീസ് ഫെബ്രുവരി പന്ത്രണ്ടിന് പ്രഖ്യാപിച്ചിരിക്കുന്നു. പ്രശസ്ത നടൻ ദുൽഖർ സൽമാൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
ടൈറ്റിൽ, ഫസ്റ്റ് ലുക്ക് എന്നിവ നേരത്തേ മമ്മൂട്ടി, മോഹൻലാൽ, മഞ്ജു വാര്യർ എന്നിവരുടെയും പ്രശസ്ത ഛായാഗ്രാഹകരായ ജോമോൻ.ടി. ജോൺ, ജിംഷിഖാലിദ്, സുജിത് വാസുദേവ്, ആനന്ദ്.സി. ചന്ദ്രൻ എന്നിവരുടെ പേജുകളിലൂടെ പുറത്തുവിട്ടിരുന്നത് നവമാധ്യമങ്ങളിൽ വലിയ പ്രതികരണം നേടിയിരുന്നു.
മലയോര ജില്ലയായ ഇടുക്കിയുടെ മനോഹാരിതക്കൊപ്പം,ഹൊററും,കൗതുകവുമൊക്കെ കോർത്തിണക്കിയുള്ള അവതരണമാണ് ബൈജു എഴുപുന്ന ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്.
പൂർണ്ണമായും ഹൊറർ ഹ്യൂമർ ഫാമിലി ഡ്രാമ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഒപ്പം ക്ളീൻ എൻ്റർടൈനറുമാണ് ഈ ചിത്രം. മ്പാൻജോ പ്രൊഡക്ഷൻസിൻ്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കോ പ്രൊഡ്യൂസർ – റെജി ജോർജ് കൊന്നത്തറയിൽ.
അധ്വാനികളായ സാധാരണക്കാർ താമസ്സിക്കുന്ന ഒരു കാർഷിക ഗ്രാമത്തിൽ ഒരു കൂടോത്രം ലഭിക്കുന്നതിലൂടെ യുണ്ടാകുന്ന പ്രശ്നങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ബൈജു എഴു പുന്നകേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഡിനോ പൗലോസ് ( തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം) ശ്രീനാഥ്കേത്തി ( ആനിമൽ, ലക്കി ഭാസ്ക്കർ ഫെയിം) സലിം കുമാർജോയ് മാത്യ സായ് കുമാർ, ശ്രീജിത്ത് രവി, സുധിക്കോപ്പ, ജോജി ജോൺ, കോട്ടയം രമേഷ്, സുനിൽ സുഗത, പ്രമോദ് വെളിയനാട്. സ്ഫടികം സണ്ണി, ബിനു തൃക്കാക്കര ഫുക്രു,ജോബിൻദാസ്, സിദ്ധാർത്ഥ് . പാലിയം ഷാജി, കെവിൻ, റേച്ചൽ ഡേവിഡ് ( ഇരുപത്തിഒന്നാം നൂറ്റാണ്ട് ഫെയിം) ദിയാ, ദിവ്യാ, അംബികാ ബിജു. അക്‌സബിജു, മനോഹരി ജോയ്, ഷൈനിസാറ, വീണാനായർ, അംബികാ നമ്പ്യാർ, ചിത്രാ നായർ, ലക്ഷ്മിശ്രീ, സിജി കെ. നായർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
രചന – സന്തോഷ് ഇടുക്കി.
ഗാനങ്ങൾ – ബി.കെ. ഹരിനാരായണൻ
സംഗീതം. ഗോപി സുന്ദർ
ഛായാഗ്രഹണം – ജിസ് ബിൻ സെബാസ്റ്റ്യൻ, ഷിജി ജയദേവൻ,
എഡിറ്റിംഗ് – ഗ്രേ സൺ
കലാസംവിധാനം – ഹംസ വള്ളിത്തോട്
കോസ്റ്റ്യൂം ഡിസൈൻ – റോസ് റെജിസ്.
മേക്കപ്പ് – ജയൻ പൂങ്കുളം
സ്റ്റിൽസ് – നൗഷാദ് കണ്ണൂർ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – നിഖിൽ .കെ. തോമസ്.
അസോസ്സിയേറ്റ് ഡയറക്ടേർസ് – മിഥുൻ കൃഷ്ണ, വിവേക് വേലായുധൻ
ഫിനാൻസ് കൺട്രോളർ – ഷിബു സോൺ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – സെന്തിൽ പൂജപ്പുര
പ്രൊഡക്ഷൻ കൺട്രോളർ – ബിജു കടവൂർ
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
പുതിയ വാടക മാറ്റങ്ങൾ നിലവിലുള്ള വാടകക്കാർക്ക് ബാധകമാകില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. 2026 മാർച്ച് മുതലുള്ള വാടകക്കാർക്ക് മാത്രമേ അവ ബാധകമാകൂ.…
ട്രാവൽ കൺഫർമേഷൻ നോട്ടീസിന്റെ കാലാവധി 2026 ഫെബ്രുവരി 28 വരെ നീട്ടി. രജിസ്ട്രേഷൻ പ്രോസസ്സ് ചെയ്യുന്നതിൽ ഇമിഗ്രേഷൻ സർവീസസ് നിലവിൽ…
ബെംഗളൂരു: ബെംഗളൂരുവിൽ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ഇൻകം ടാക്സ്…
സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖല ഇന്ന് വൈകുന്നേരം കൂടുതൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. കാർലോ, ഡബ്ലിൻ,…
ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സിജെ റോയ് ജീവനൊടുക്കി. 57 വയസായിരുന്നു. ബെംഗളൂരുവിലെ ലാംഫോർഡ്…
മലയാളികളുടെ പ്രിയപ്പെട്ട 'സിത്തുമണി', ഗായിക സിത്താര കൃഷ്ണകുമാർ അയർലണ്ടിലെത്തുന്നു. "Sithara's Project Malabaricus" ബാൻഡ് ഒരുക്കുന്ന മ്യൂസിക് ഷോ ഡബ്ലിനിലും…