Entertainment

‘ബര്‍മുഡ’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് കുഞ്ചാക്കോ ബോബന്‍

24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്ന് നിർമ്മിച്ച ‘ബര്‍മുഡ’യുടെ മോഷന്‍ പോസ്റ്റര്‍ കുഞ്ചാക്കോ ബോബന്‍ പുറത്തുവിട്ടു. ടി.കെ രാജീവ്കുമാറിന്റെ സംവിധാനത്തിൽ എടുത്ത ഈ ചിത്രത്തിൽ ഷെയിന്‍ നിഗം, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

ചിത്രത്തില്‍ കശ്മീര്‍ സ്വദേശിയായ ശെയ്ലീ കൃഷ്ണയാണ് നായിക. ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്ദ്രന്‍സ്, സാജന്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍,കോട്ടയം നസീര്‍,ശ്രീകാന്ത് മുരളി, ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ എന്നിവരാണ്.

ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് കൃഷ്ണദാസ് പങ്കിയാണ്. നായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണാണ് സംഗീതം നൽകിയിരിക്കുന്നത്. അസോസിയേറ്റ് ഡയറക്ടര്‍- അഭി കൃഷ്ണ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കെ.രാജേഷ് & ഷൈനി ബെഞ്ചമിന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രതാപന്‍ കല്ലിയൂര്‍. കോസ്റ്റ്യും ഡിസൈനര്‍- സമീറ സനീഷ്, മേക്കപ്പ്- അമല്‍ ചന്ദ്രന്‍.

Newsdesk

Recent Posts

യൂറോപ്പിൽ Revolutന് നിയന്ത്രണം കടുപ്പിച്ച് യൂറോപ്യൻ സെൻട്രൽ ബാങ്ക്

യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫിൻടെക് സ്ഥാപനമായ Revolutന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) അധിക നിയന്ത്രണങ്ങൾ…

14 hours ago

ഹാജർ കുറവ്: വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 അനുമതി റദ്ദാക്കി; അയർലണ്ട് വിടാൻ നിർദേശം

യൂണിവേഴ്സിറ്റി യിലെ ഹാജർ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അന്തർദേശീയ വിദ്യാർത്ഥിയുടെ സ്റ്റാമ്പ് 2 (Stamp 2) കുടിയേറ്റ അനുമതി അയർലണ്ട്…

16 hours ago

കേരളത്തിൽ നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചു; പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവ്

ഫറോക്ക്: കോഴിക്കോട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു. പൂനെയിലെ പരിശോധനാ ഫലം പോസിറ്റീവെന്ന് റിപ്പോർട്ട്.  അതേസമയം, നിലവിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതന്റെ…

17 hours ago

ഒമാൻ തീരത്ത് കപ്പലിന് നേരയുണ്ടായ അമേരിക്കൻ ആക്രമണം; മൂന്ന് ഇന്ത്യൻ നാവികർക്ക് കൊല്ലപ്പെട്ടു

മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം അമേരിക്ക കപ്പലിന് നേരെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട…

17 hours ago

ഫിഫ ലോകകപ്പ് ‘കിക്കോഫ്’: 16 വേദികൾ, 1248 താരങ്ങൾ, 4 പുതിയ രാജ്യങ്ങൾ

രാത്രി ഇന്ത്യൻ സമയം രാത്രി 12.30-ന് മെക്സിക്കോ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കിക്കോഫാകുന്നതോടെ "ഫിഫ ലോകകപ്പ് 2026" പൂരത്തിന് തുടക്കമാകും. 48 ടീമുകളുമായി…

18 hours ago

കേരളത്തിൽ വീണ്ടും നിപ; രോഗം സ്ഥിരീകരിച്ചത് കോഴിക്കോട് സ്വദേശിയിൽ

കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ…

2 days ago