ഐ.ടി.ഉദ്യോഗസ്ഥരായ റൂബിൻ – സ്നേഹ ദമ്പതിമാരുടെ ഞെട്ടിപ്പിക്കുന്ന മരണത്തിൻ്റെ ചുരുളുകൾ നിവർത്തുന്ന കുരുക്ക് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രമുഖ ചലച്ചിത്ര താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടേയും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇന്ന് പ്രകാശനം ചെയ്തു.
ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സി.ഐ. സാജൻ ഫിലിപ്പിനെ അവതരിപ്പിക്കുന്ന അനിൽ ആൻ്റോയുടെ ഔദ്യോഗിക വേഷത്തിലുള്ള ഫോട്ടോയോടെയാണ് പോസ്റ്റർ ഇറങ്ങിയിരിക്കുന്നത്.
പൂർണ്ണമായും ക്രൈം ത്രില്ലർ വിഭാഗത്തിലുള്ള ഈ ചിത്രം ‘കറ്റാന്വേഷണ വിഭാഗത്തിൽ തികച്ചും വ്യത്യസ്ഥമായ അനുഭവം നൽകുന്ന ചിത്രമായിരിക്കുമിത്.
നവാഗതനായ അഭിജിത്ത് നൂറണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു:
നിഷാ ഫിലിംസിൻ്റെ ബാനറിൽ ഷാജി പുനലാലാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
സെക്കൻ്റ് ഷോ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ അനിൽ ആൻ്റോ ഇമ്മാനുവൽ, ആർ.ജെ. മഡോണ, നാലാംമുറ, എനിക്കൊരു പ്രേമമുണ്ടാർന്ന് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ്.
ബാലാജി ശർമ്മ, മീരാ പ്രദീപ്, മഹേഷ്, ശ്രീജിത്ത് ശീകാന്ത്, സുബിൻ, ടാർസൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഗാനങ്ങൾ – രാജേഷ്, നീണ്ടകര ഷാനി ഭുവൻ
സംഗീതം – യു.എസ്. ദീക്ഷിത് .
ഛായാഗ്രഹണം -റെജിൻ സാൻ്റോ
കലാസംവിധാനം – രതീഷ് വലിയ കളങ്ങര.
കോ-റൈറ്റർ & ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ – ജിംഷാർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുഹാസ് അശോകൻ.
പ്രൊജക്റ്റ് ഡിസൈനർ – അഖിൽ അനിരുദ്ധ്.
ഫിനാൻസ് മാനേജര് – അക്ഷയ് .ജെ.
ഫിനാൻസ് കൺട്രോളർ-സന്തോഷ് ബാലരാമപുരം ‘
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് കുര്യൻ ജോസഫ്.
പ്രൊഡക്ഷൻ കൺട്രോളർ –
മുരുകൻ.എസ്
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA
2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…
പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺവെൽത്ത്…
ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…
Join us for a special evening honouring the life and legacy of Scientology founder Mr.…
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…