വെറും ഇരുപത് മിനിറ്റിനുള്ളില്‍ തന്നെ കോവിഡ് പരിശോധനാഫലം അറിയാന്‍ കഴിയുന്ന നൂതന ടെസ്റ്റ് കിറ്റ് വികസിപ്പിച്ചതായി ഐഐടി ഹൈദരാബാദിലെ ഒരു സംഘം ഗവേഷകര്‍. നിലവില്‍ കോവിഡ് പരിശോധനയ്ക്കായി ഉപയോഗിക്കുന്ന രീതിയായ റിവേഴ്സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമറൈസ് ചെയിന്‍ റിയാക്ഷന്‍ (ആര്‍ടി-പിസിആര്‍) രീതി അടിസ്ഥാനമാക്കിയുള്ളതല്ല ഇതെന്നും ഇവര്‍ അവകാശപ്പെടുന്നു. മാത്രമല്ല 550 രൂപ മാത്രം വിലയുള്ള ഈ കിറ്റ് വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കാനായാല്‍ 350 രൂപ വിലയില്‍ ലഭ്യമാക്കാനാകുമെന്നും ഇവര്‍ പറയുന്നു.
ഇ.എസ്.ഐ.സി മെഡിക്കല്‍ കോളേജിലും ഹൈദരാബാദിലെ ആശുപത്രിയിലും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തിയ ഇവര്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചില്‍ (ഐസിഎംആര്‍) അനുമതി തേടിയിരിക്കുകയാണ്. കോവിഡ് -19 ടെസ്റ്റിംഗ് കിറ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ഇത് വഴി രോഗലക്ഷണമുള്ളവരും ഇല്ലാത്തവരുമായവരെ 20 മിനിറ്റിനുള്ളില്‍ പരിശോധിച്ച് ഫലം ലഭിക്കുമെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഹൈദരാബാദിലെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫസര്‍ ശിവ ഗോവിന്ദ് സിംഗ് പറഞ്ഞു.
റിവേഴ്സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ (ആര്‍ടി-പിസിആര്‍) അല്ലാതെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഈ ടെസ്റ്റ് കിറ്റിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. കൊറോണ പരിശോധന കിറ്റ് വികസിപ്പിക്കുന്ന രാജ്യത്തെ രണ്ടാമത്തെ അക്കാദമിക് സ്ഥാപനമാണ് ഐഐടി-ഹൈദരാബാദ്.
നേരത്തെ തന്നെ തത്സമയ പിസിആര്‍ അടിസ്ഥാനമാക്കിയുള്ള ഡയഗ്നോസ്റ്റിക് പരിശോധന സംവിധാനം ഐഐടി-ഡല്‍ഹി വികസിപ്പിക്കുകയും ഐസിഎംആര്‍ അംഗീകാരം നേടിയ ആദ്യത്തെ അക്കാദമിക് സ്ഥാപനമെന്ന സ്ഥാനം നേടുകയും ചെയ്തിട്ടുണ്ട്. പുതിയ കിറ്റ് നിലവിലെ സാഹചര്യത്തില്‍ ഒരു നേരെ നടത്തുന്ന പരിശോധനയുടെ എണ്ണം കൂട്ടാനും സഹിയിക്കും.
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെഅവതരിപ്പിക്കുന്ന മിസ്റ്ററി ഫാൻ്റെ സി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ്…
കോഴിക്കോട്: അവയവദാനത്തിലൂടെ കേരളത്തിന്‍റെ 'മാലാഖ'യായി മാറിയ ആലിൻ ഷെറിന്‍റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ആലിന്‍റെ വേർപാടിൽ മാതാപിതാക്കളുടെയും കുടുംബത്തിന്‍റെയും…
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏകദേശം 63,000 പേർക്ക് അയർലണ്ടിലേക്കുള്ള യാത്രാ വിസ നിഷേധിച്ചതായി റിപ്പോർട്ട്. ചില രാജ്യങ്ങളിലെ പൗരന്മാർക്ക് 90…
മെഡിസിൻ, ദന്തചികിത്സ, ഫാർമസി, മറ്റ് ആരോഗ്യ സംരക്ഷണ മേഖലകൾ എന്നിവയിൽ കരിയർ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി 1,100-ലധികം അധിക തേർഡ്…
A provocative new exhibition, 'Psychiatry: An Industry of Death', is set to open at Hotel…
ലൂക്കനിൽ താമസിച്ചിരുന്ന സുബിൻ അന്തരിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 48 വയസായിരുന്നു. HSE-യിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയി…