gnn24x7

വെറും ഇരുപത് മിനിറ്റിനുള്ളില്‍ തന്നെ കോവിഡ് പരിശോധനാഫലമറിയാം; ടെസ്റ്റ് കിറ്റ് വികസിപ്പിച്ചതായി ഹൈദരാബാദ് ഐഐടി ഗവേഷകര്‍

0
216
gnn24x7

വെറും ഇരുപത് മിനിറ്റിനുള്ളില്‍ തന്നെ കോവിഡ് പരിശോധനാഫലം അറിയാന്‍ കഴിയുന്ന നൂതന ടെസ്റ്റ് കിറ്റ് വികസിപ്പിച്ചതായി ഐഐടി ഹൈദരാബാദിലെ ഒരു സംഘം ഗവേഷകര്‍. നിലവില്‍ കോവിഡ് പരിശോധനയ്ക്കായി ഉപയോഗിക്കുന്ന രീതിയായ റിവേഴ്സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമറൈസ് ചെയിന്‍ റിയാക്ഷന്‍ (ആര്‍ടി-പിസിആര്‍) രീതി അടിസ്ഥാനമാക്കിയുള്ളതല്ല ഇതെന്നും ഇവര്‍ അവകാശപ്പെടുന്നു. മാത്രമല്ല 550 രൂപ മാത്രം വിലയുള്ള ഈ കിറ്റ് വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കാനായാല്‍ 350 രൂപ വിലയില്‍ ലഭ്യമാക്കാനാകുമെന്നും ഇവര്‍ പറയുന്നു.

ഇ.എസ്.ഐ.സി മെഡിക്കല്‍ കോളേജിലും ഹൈദരാബാദിലെ ആശുപത്രിയിലും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തിയ ഇവര്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചില്‍ (ഐസിഎംആര്‍) അനുമതി തേടിയിരിക്കുകയാണ്. കോവിഡ് -19 ടെസ്റ്റിംഗ് കിറ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ഇത് വഴി രോഗലക്ഷണമുള്ളവരും ഇല്ലാത്തവരുമായവരെ 20 മിനിറ്റിനുള്ളില്‍ പരിശോധിച്ച് ഫലം ലഭിക്കുമെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഹൈദരാബാദിലെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫസര്‍ ശിവ ഗോവിന്ദ് സിംഗ് പറഞ്ഞു.

റിവേഴ്സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമറേസ് ചെയിന്‍ റിയാക്ഷന്‍ (ആര്‍ടി-പിസിആര്‍) അല്ലാതെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഈ ടെസ്റ്റ് കിറ്റിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. കൊറോണ പരിശോധന കിറ്റ് വികസിപ്പിക്കുന്ന രാജ്യത്തെ രണ്ടാമത്തെ അക്കാദമിക് സ്ഥാപനമാണ് ഐഐടി-ഹൈദരാബാദ്.

നേരത്തെ തന്നെ തത്സമയ പിസിആര്‍ അടിസ്ഥാനമാക്കിയുള്ള ഡയഗ്നോസ്റ്റിക് പരിശോധന സംവിധാനം ഐഐടി-ഡല്‍ഹി വികസിപ്പിക്കുകയും ഐസിഎംആര്‍ അംഗീകാരം നേടിയ ആദ്യത്തെ അക്കാദമിക് സ്ഥാപനമെന്ന സ്ഥാനം നേടുകയും ചെയ്തിട്ടുണ്ട്. പുതിയ കിറ്റ് നിലവിലെ സാഹചര്യത്തില്‍ ഒരു നേരെ നടത്തുന്ന പരിശോധനയുടെ എണ്ണം കൂട്ടാനും സഹിയിക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here