Categories: LifestyleTravel

കൊറോണവൈറസ് പ്രതിസന്ധി; 2020ല്‍ രാജ്യാന്തരടൂറിസം 60-80 ശതമാനം വരെ ഇടിയാനുള്ള സാധ്യതയുണ്ടെന്ന് യു.എന്‍ ഏജന്‍സി റിപ്പോര്‍ട്ട്

കൊറോണവൈറസ് പ്രതിസന്ധി ഏറ്റവും വലിയ ആഘാതം ഏല്‍പ്പിച്ച ടൂറിസം മേഖലയ്ക്ക് വരാനിരിക്കുന്നത് മോശം നാളുകള്‍. 2020ല്‍ രാജ്യാന്തരടൂറിസം 60-80 ശതമാനം വരെ ഇടിയാനുള്ള സാധ്യതയുണ്ടെന്ന് യു.എന്‍ ഏജന്‍സി റിപ്പോര്‍ട്ട് പറയുന്നു. ടൂറിസം രംഗത്ത് 910 ബില്യണ്‍ ഡോളര്‍ മുതല്‍ 1.2 ട്രില്യണ്‍ ഡോളര്‍ വരെ വരുമാന നഷ്ടമുണ്ടായേക്കുമെന്നും ഇത് ദശലക്ഷക്കണക്കിന് പേരുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കിയേക്കുമെന്നും വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എല്ലാ രാജ്യങ്ങളിലേക്കും പടര്‍ന്നുപിടിച്ച ഈ മഹാമാരി 4.1 മില്യണ്‍ ആളുകളെ ബാധിക്കുകയും 282,719 പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ 80,000 മരണങ്ങളുണ്ടായ യു.എസിനെയാണ് പ്രതിസന്ധി ഏറ്റവും ബാധിച്ചിരിക്കുന്നത്.

2020 ആദ്യപാദത്തില്‍ തന്നെ രാജ്യാന്തര ടൂറിസ്റ്റുകളുടെ വരവില്‍ 22 ശതമാനം കുറവുണ്ടായി. എന്നാല്‍ വിവിധ രാജ്യങ്ങളില്‍ ലോക്ഡൗണും യാത്രാവിലക്കുകളും ആരംഭിച്ച മാര്‍ച്ചില്‍ ടൂറിസ്റ്റുകളുടെ വരവില്‍ 57 ശതമാനം ഇടിവുണ്ടായി. ഏഷ്യ, പസഫിക് മേഖലകളിലാണ് ഏറ്റവും കുറവുണ്ടായിരിക്കുന്നത്. ഇവിടെ 33 മില്യണ്‍ ടൂറിസ്റ്റുകളുടെ ഇടിവുണ്ടായെങ്കില്‍ യൂറോപ്പില്‍ 22 മില്യണ്‍ ടൂറിസ്റ്റുകളുടെ കുറവാണുണ്ടായത്. അനിശ്ചിതാവസ്ഥ വരും നാളുകളില്‍ നിലനില്‍ക്കാനുള്ള സാഹചര്യത്തില്‍ സ്ഥിതി ഗുരുതരമാകാനുള്ള സാധ്യതയാണ് യു.എന്‍ ഏജന്‍സി ചൂണ്ടിക്കാട്ടുന്നത്.

മുന്നിലുള്ള മൂന്ന് സാഹചര്യങ്ങള്‍

2019 വര്‍ഷത്തെ ബിസിനസുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ മേഖലയില്‍ 60 ശതമാനം മുതല്‍ 80 ശതമാനം വരെ ഇടിവുണ്ടാകാമെന്ന് റിപ്പോര്‍ട്ടിലുണ്ട്. 2020ല്‍ മൂന്ന് സാഹചര്യങ്ങളാണ് ഉണ്ടാകാനിടയുള്ളതെന്ന് ഏജന്‍സി ചൂണ്ടിക്കാണിക്കുന്നു:

സാധ്യത 1: രാജ്യാന്തര അതിര്‍ത്തികള്‍ പതിയെ തുറക്കുകയും ജൂലെ ആദ്യത്തോടെ യാത്രനിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയും ചെയ്താല്‍ വിനോദസഞ്ചാരികളുടെ വരവില്‍ 58 ശതമാനമായിരിക്കാം കുറവുണ്ടാകുന്നത്.

സാധ്യത 2: രാജ്യാന്തര അതിര്‍ത്തികള്‍ ക്രമേണ തുറന്ന് സെപ്റ്റംബര്‍ ആദ്യത്തോടെ യാത്രാനിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയും ചെയ്താല്‍ 78 ശതമാനം ഇടിവുണ്ടാകാം.

സാധ്യത 3: രാജ്യാന്തര അതിര്‍ത്തികള്‍ പടിപടിയായി തുറക്കുന്നതും യാത്രാനിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതും ഡിസംബര്‍ ആദ്യം വരെ പോയാല്‍ 78 ശതമാനം ഇടിവുണ്ടാകാം.

1950കള്‍ക്ക് ശേഷം രാജ്യാന്തരടൂറിസം മേഖലയിലുണ്ടായി ഏറ്റവും വലിയ പ്രതിസന്ധിയാണിത്. രാജ്യാന്തരയാത്രകള്‍ക്ക് ഇടിവുണ്ടാകുമെങ്കിലും ക്രമേണ ആഭ്യന്തര ടൂറിസം തിരിച്ചുവരുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Newsdesk

Share
Published by
Newsdesk

Recent Posts

ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ ഭരതനാട്യം ക്ലാസുകൾക്ക് തുടക്കം

ലെറ്റർകെന്നി: ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യത്തിന്റെ പാരമ്പര്യവും സൗന്ദര്യവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ…

1 hour ago

കിൽക്കെന്നി മലയാളി അസോസിയേഷന് നവനേതൃത്വം

കിൽക്കെന്നി (അയർലൻഡ്): അയർലൻഡിലെ പ്രമുഖ മലയാളി സാമൂഹിക സാംസ്കാരിക കൂട്ടായ്മകളിലൊന്നായ കിൽക്കെന്നി മലയാളി അസോസിയേഷന് (KMA) പുതിയ ഭരണസമിതി നിലവിൽ…

2 hours ago

അയർലണ്ടിൽ കത്തോലിക്കാ ബിഷപ്പുമാരുടെ എണ്ണം ഗണ്യമായി കുറയും; രൂപതകളുടെ പുനഃസംഘടനയ്ക്ക് സാധ്യത

അയർലണ്ടിലെ കത്തോലിക്കാ സഭയിൽ ബിഷപ്പുമാരുടെ എണ്ണം ഗണ്യമായി കുറയാൻ സാധ്യത. സഭയുടെ ഭരണസംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് ഈ…

3 hours ago

മൈക്രോസോഫ്റ്റിൽ വൻ മാറ്റത്തിന് നീക്കം; 60,000 ജീവനക്കാർക്ക് സ്വമേധയാ പിരിഞ്ഞു പോകാം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ വൻ നിക്ഷേപങ്ങൾക്കും ചെലവ് നിയന്ത്രണത്തിനുമിടയിൽ ജീവനക്കാർക്ക് സ്വമേധയാ ജോലി വിടുന്നതിനുള്ള സാമ്പത്തിക പാക്കേജ് വാഗ്ദാനം…

4 hours ago

നിയമവിരുദ്ധ പടക്കങ്ങൾ വിപണിയിൽ വ്യാപകം; ഹാലോവീനിന് മുന്നോടിയായി ഗാർഡയുടെ മുന്നറിയിപ്പ്

ഹാലോവീൻ ആഘോഷങ്ങൾ അടുത്തിരിക്കെ, സുരക്ഷിതമല്ലാത്ത പടക്കങ്ങൾ വിപണിയിൽ വ്യാപകമായി ലഭിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അയർലണ്ടിലെ ഗാർഡ (Gardaí). ശക്തിയേറിയ പടക്കങ്ങളും തകരാറുള്ള…

24 hours ago

അയർലണ്ടിൽ സൗജന്യ ജിപി സേവനം ലഭിക്കുമോ? യോഗ്യത പരിശോധിക്കാൻ HSEയുടെ പുതിയ കാൽക്കുലേറ്റർ

അയർലണ്ടിൽ സൗജന്യമായി ജിപിയെ (GP) കാണാനുള്ള അർഹതയുണ്ടോ എന്ന് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ പരിശോധിക്കാനായി പുതിയ ഓൺലൈൻ കാൽക്കുലേറ്റർ അവതരിപ്പിച്ച് ഹെൽത്ത്…

1 day ago