Categories: India

സ്വാശ്രയത്തില്‍ ഊന്നിയുള്ള ഇന്ത്യയ്ക്കായുള്ള പാക്കേജാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതെന്ന് നിര്‍മലാ സീതാരാമന്‍

ന്യൂദല്‍ഹി: സ്വാശ്രയത്തില്‍ ഊന്നിയുള്ള ഇന്ത്യയ്ക്കായുള്ള പാക്കേജാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍.

ദീര്‍ഘവീക്ഷണത്തോടെയുള്ള പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചതെന്നും രാജ്യത്തിനായുള്ള പുതിയ കാഴ്ചപ്പാടാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ചതെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

പാക്കേജുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളുമായും ചര്‍ച്ച ചെയ്തിരുന്നു. വിവിധ മന്ത്രാലയങ്ങളുമായി വിശദമായ ചര്‍ച്ച ചെയ്ത ശേഷമാണ് പാക്കേജ് പ്രഖ്യാപിച്ചത്.

സ്വാശ്രയത്തില്‍ ഊന്നിയുള്ള ഇന്ത്യയെ സൃഷ്ടിക്കാനാണ് ശ്രമം. ഒറ്റപ്പെട്ട് നില്‍ക്കാനല്ല ഉദ്ദേശിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. സ്വന്തം കാലില്‍ നില്‍ക്കാന്‍ ഇന്ത്യ ശക്തമാകണം.

പ്രാദേശിക ബ്രാന്റുകള്‍ക്ക് ആഗോള വിപണി കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഭൂമി, തൊഴില്‍, ധനലഭ്യത, നിയമം എന്നിവയാണ് സാമ്പത്തിക പാക്കേജിന്റെ ആധാരശിലകള്‍. ദരിദ്രര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും പണം ഉറപ്പാക്കുമെന്നും കര്‍ഷകര്‍ക്ക് നേരിട്ട് പണം എത്തിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി പറഞ്ഞ അഞ്ച് തൂണുകളെ മുന്‍നിര്‍ത്തിയാണ് ആത്മനിര്‍ഭര്‍ ഭാരത്. ജന്‍ധന്‍ യോജന, ആവാസ് യോജന, ഉജ്ജ്വല യോജന, സ്വച്ഛഭ്രത്, ആയുഷ്മാന്‍ ഭാരത് തുടങ്ങിയ പദ്ധതികള്‍ വിജയമായിരുന്നു.

2014 മുതല്‍ 2019 വരെ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ വിശദീകരിച്ച ധനമന്ത്രി ജി.എസ്.ടി നിയമം രാജ്യത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയെന്നും പറഞ്ഞു. ഈ നേട്ടങ്ങളെല്ലാം ഓര്‍ത്ത് മാത്രമേ ആത്മ നിര്‍ഭര്‍ ഭാരതിനെ കുറിച്ച് പറയാനാകൂവെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

ജന്‍ധന്‍ അക്കൗണ്ടുകളിലൂടെ 52,606 കോടി രൂപ വിതരണം ചെയ്തു. 71,738 മെട്രിക് ടണ്‍ ധാന്യങ്ങള്‍ വിതരണം ചെയ്തു. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ധാന്യങ്ങള്‍ നല്‍കി.

റിയല്‍ എസ്റ്റേറ്റ് മേഖലയുടെ പുനരുജ്ജീവനം സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ഈടില്ലാതെ മൂന്ന് ലക്ഷം കോടിയുടെ വായ്പ അനുവദിക്കും. വായ്പാ കാലാവധി നാല് വര്‍ഷമാണ്. ഒരു വര്‍ഷത്തേക്ക് തിരിച്ചടവിന് മൊറട്ടോറിയം ഉണ്ടായിരിക്കും. ഒക്ടോബര്‍ 31 വരെ വായ്പയ്ക്ക് അപേക്ഷിക്കാം. 100 കോടി രൂപയുടെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കാണ് വായ്പ. 45 ലക്ഷം വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. വായ്പ തിരിച്ചടവ് മുടങ്ങിയവര്‍ക്കും അപേക്ഷിക്കാം.

തകര്‍ച്ച നേരിട്ട വ്യവസായങ്ങള്‍ക്ക് 20000 കോടിയുടെ സഹായം അനുവദിക്കും.. രണ്ട് ലക്ഷം പീഡിത വ്യവസായങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. വായ്പ കിട്ടാക്കടമായി പ്രഖ്യാപിച്ചവര്‍ക്കും അപേക്ഷിക്കാം.

ആറ് പ്രത്യേക പദ്ധതികളാണ് ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് വേണ്ടി പ്രഖ്യാപിക്കുന്നത്. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും പ്രത്യേകപദ്ധതി പ്രഖ്യാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Newsdesk

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

20 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

21 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

24 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

2 days ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

2 days ago