കേരള ടൂറിസത്തിന് ഈ വര്‍ഷത്തെ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ (പാറ്റാ) ഗ്രാന്‍ഡ് പുരസ്കാരം.

തിരുവനന്തപുരം: COVID 19  സൃഷ്ടിച്ച ആഗോള പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ പരിശ്രമിക്കുന്ന കേരള ടൂറിസത്തിന്  ഈ വര്‍ഷത്തെ  പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ (പാറ്റാ)  ഗ്രാന്‍ഡ് പുരസ്കാരം.  

വിപണന വിഭാഗത്തില്‍ കേരള ടൂറിസത്തിന്‍റെ ഹ്യൂമന്‍ ബൈ നേച്ചര്‍ എന്ന പ്രചാരണ പരിപാടിക്കാണ് പുരസ്കാരം. ബീജിംഗില്‍ നടന്ന തത്സമയ വിര്‍ച്വല്‍ അവാര്‍ഡ് ദാന ചടങ്ങിലാണ് പുരസ്കാര പ്രഖ്യാപനമുണ്ടായത്. പാറ്റായുടെ മൂന്ന് ഗ്രാന്‍ഡ് അവാര്‍ഡുകളിലൊന്നാണ് കേരള ടൂറിസം സ്വന്തമാക്കിയത്.

ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍, ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ്, ടൂറിസം ഡയറക്ടര്‍ ശ്രീ പി ബാല കിരണ്‍, പാറ്റാ സിഇഒ ഡോ.മാരിയോ ഹാര്‍ഡി, മക്കാവോ  ഗവണ്‍മെന്‍റ് ടൂറിസം ഓഫീസ് ഡയറക്ടര്‍ ശ്രീമതി മറിയ ഹെലേന ദേ സെന്ന ഫെര്‍ണാണ്ടസ് എന്നിവര്‍ പുരസ്കാര ദാന ചടങ്ങില്‍ പങ്കെടുത്തു.

ഹ്യൂമന്‍ ബൈ നേച്ചര്‍ എന്ന പ്രചരണ പരിപാടി മികവുറ്റതാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും ദുരന്തങ്ങള്‍ക്ക് നടുവില്‍നിന്ന് കര കയറാന്‍ കേരള ടൂറിസത്തിന് ഈ പുരസ്കാരം പ്രചോദനമേകുന്നതാണെന്നും മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തിന്‍റെ ആഭ്യന്തര ഉല്പാദനത്തില്‍ പത്തു ശതമാനമാണ് ടൂറിസത്തിന്‍റെ പങ്ക്. കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ ആഭ്യന്തര വിനോദസഞ്ചാരമേഖലയില്‍ പുനര്‍വിചിന്തനം നടത്തുകയും  ഓരോ ടൂറിസം കേന്ദ്രവും പരമാവധിയ സുരക്ഷിതമാക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യാന്തര ടൂറിസ്റ്റുകളിലേയ്ക്ക് ഫലപ്രദമായിതന്നെ  എത്തിച്ചേരാന്‍ ഹ്യൂമന്‍ ബൈ നേച്ചറിനു കഴിഞ്ഞിട്ടുണ്ടെന്നും കേരള ടൂറിസത്തിന്‍റെ പ്രചരണ പരിപാടികള്‍ എത്രത്തോളം സൃഷ്ടിപരമാണെന്നും മികവുറ്റതാണെന്നും തെളിയിക്കാന്‍ ഈ ക്യാമ്പെയിനു കഴിഞ്ഞിട്ടുണ്ടെന്നും ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് ചൂണ്ടിക്കാട്ടി. ടൂറിസം മേഖലയില്‍ ഒരു തിരിച്ചുവരവിനുള്ള പദ്ധതികള്‍ക്കാണ് ഇപ്പോള്‍ സര്‍ക്കാര്‍ പിന്തുണ നല്‍കുന്നത്. വിനോദസഞ്ചാര മേഖലയിലുള്ളവര്‍ കൊവിഡ് പ്രതിരോധത്തിനായി ക്രമപ്രകാരമുള്ള നടപടി ക്രമങ്ങള്‍ പാലിച്ച് ഉത്തരവാദിത്ത ടൂറിസം കേന്ദ്രങ്ങള്‍ എന്ന നിലയില്‍  ടൂറിസ്റ്റുകളില്‍ ആത്മവിശ്വാസം വളര്‍ത്തുന്ന പ്രവര്‍ത്തനമാണ് കേരളത്തില്‍ നടത്തേണ്ടതെന്ന്  അവര്‍ പറഞ്ഞു.

നൂതനമായ ബിസിനസ് മോഡലുകളിലൂടെ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനാണ് കേരള ടൂറിസം ശ്രമിക്കുന്നതെന്ന് ഡയറക്ടര്‍ ശ്രീ പി. ബാല കിരണ്‍ വ്യക്തമാക്കി. സുസ്ഥിരവും ഉത്തരവാദിത്ത പൂര്‍ണവുമായ പ്രവര്‍ത്തനങ്ങളിലൂടെ വിനോദസഞ്ചാരികളില്‍ ആത്മവിശ്വാസം വളര്‍ത്തുക എന്നതായിരിക്കും വിനോദസഞ്ചാര വ്യവസായം നല്‍കുന്ന മുന്തിയ പരിഗണനയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിന്‍റെ സംസ്കാരത്തെയും ദൈനംദിന ജീവിതചര്യകളെയും ബന്ധപ്പെടുത്തി കേരള ടൂറിസം മുന്നോട്ടുവച്ച ആശയം അടിസ്ഥാനമാക്കി   സ്റ്റാര്‍ക്ക് കമ്യൂണിക്കേഷന്‍സ് ആണ് ഹ്യൂമന്‍ ബൈ നേച്ചര്‍ എന്ന പ്രചരണ പരിപാടി രൂപകല്പന ചെയ്തത്. ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളിലും ലോകത്തിലെ പ്രമുഖ വിമാനത്താവളങ്ങളുള്‍പ്പെടെയുള്ള സ്ഥലങ്ങളിലും നടത്തിയ പ്രചരണത്തിലൂടെ 2019-ല്‍ ടൂറിസം മേഖലയില്‍ കഴിഞ്ഞ 24 വര്‍ഷങ്ങളിലെ വലിയ വളര്‍ച്ചാ നിരക്കായ 17.2 ശതമാനം

രേഖപ്പെടുത്തിയിരുന്നു.ആഗോളാടിസ്ഥാനത്തില്‍ 62 സ്ഥാപനങ്ങളില്‍നിന്നും 121 വ്യക്തികളില്‍നിന്നുമാണ് ഇത്തവണ പാറ്റാ അവാര്‍ഡുകള്‍ക്ക് എന്‍ട്രി ഉണ്ടായിരുന്നത്. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളടങ്ങുന്ന പാനലാണ് പുരസ്കാര നിര്‍ണയം നടത്തിയത്.  ഇത്തവണ പാറ്റാ ഗോള്‍ഡ് പുരസ്കാരങ്ങളുടെ എണ്ണം പുതിയ മേഖലകളുള്‍പ്പെടുത്തി വര്‍ധിപ്പിച്ചിരുന്നു.

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

9 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

10 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

13 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

20 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

2 days ago