മുംബൈ: മഹാരാഷ്ട്രയിലെ കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും ക്രമാതീതമായി വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 459 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 19,164 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
തുടക്കം മുതല്‍ തന്നെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സംസ്ഥാനമായിരുന്നു മഹാരാഷ്ട്ര. ഒരു ഘട്ടത്തിലും രോഗബാധയില്‍ കുറവ് രേഖപ്പെടുത്താതിരുന്ന സംസ്ഥാനം നിലവില്‍ ഗുരുതര അവസ്ഥയിലെത്തിയിരിക്കുകയാണ്.
ഇതുവരെ 12,82,963 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 2,74,993 പേര്‍ ചികിത്സയിലുണ്ട്.
കഴിഞ്ഞ ദിവസം മരണപ്പെട്ട 459 പേരടക്കം സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 34,435 പേരാണ്. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 1,129 ആണ് എന്ന കണക്ക് കൂടി ചേര്‍ത്തുവായിക്കുമ്പോഴാണ് മഹാരാഷ്ട്രയുടെ കണക്കുകള്‍ ഏറെ ആശങ്ക സൃഷ്ടിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 2.68 ശതമാനമാണ് മഹാരാഷ്ട്രയുടെ മരണനിരക്ക്.
മഹാരാഷ്ട്രയിലെ പൊലീസ് സേനയില്‍ വ്യാപകമായി രോഗം സ്ഥിരീകരിക്കുന്നതും സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തലവേദനയാകുന്നുണ്ട്. ഇതുവരെ 21,988 പേര്‍ക്കാണ് സേനയില്‍ മാത്രം രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 3381 പേര്‍ ചികിത്സയിലുണ്ട്.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…