gnn24x7

മഹാരാഷ്ട്രയിലെ കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും ക്രമാതീതമായി വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ 459 കൊവിഡ് മരണം

0
152
gnn24x7

മുംബൈ: മഹാരാഷ്ട്രയിലെ കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും ക്രമാതീതമായി വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 459 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 19,164 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

തുടക്കം മുതല്‍ തന്നെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സംസ്ഥാനമായിരുന്നു മഹാരാഷ്ട്ര. ഒരു ഘട്ടത്തിലും രോഗബാധയില്‍ കുറവ് രേഖപ്പെടുത്താതിരുന്ന സംസ്ഥാനം നിലവില്‍ ഗുരുതര അവസ്ഥയിലെത്തിയിരിക്കുകയാണ്.

ഇതുവരെ 12,82,963 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 2,74,993 പേര്‍ ചികിത്സയിലുണ്ട്.

കഴിഞ്ഞ ദിവസം മരണപ്പെട്ട 459 പേരടക്കം സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 34,435 പേരാണ്. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 1,129 ആണ് എന്ന കണക്ക് കൂടി ചേര്‍ത്തുവായിക്കുമ്പോഴാണ് മഹാരാഷ്ട്രയുടെ കണക്കുകള്‍ ഏറെ ആശങ്ക സൃഷ്ടിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 2.68 ശതമാനമാണ് മഹാരാഷ്ട്രയുടെ മരണനിരക്ക്.

മഹാരാഷ്ട്രയിലെ പൊലീസ് സേനയില്‍ വ്യാപകമായി രോഗം സ്ഥിരീകരിക്കുന്നതും സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തലവേദനയാകുന്നുണ്ട്. ഇതുവരെ 21,988 പേര്‍ക്കാണ് സേനയില്‍ മാത്രം രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 3381 പേര്‍ ചികിത്സയിലുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here