കൊല്‍ക്കത്ത: സിനിമാ താരങ്ങള്‍ എം.പി.യായി മത്സരിക്കുമ്പോള്‍ ജയിച്ചുകഴിഞ്ഞാലും ചിലപ്പോള്‍ അവര്‍ പല വേഷങ്ങളും ഇട്ടെന്നിരിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ എം.പി.യും സിനിമാ താരവുമായ നുസ്രത്ത് ജഹാനാണ് ഇപ്പോള്‍ പുലിവാലു പിടിച്ചത്.
ഒരു പരസ്യചിത്രത്തിന് വേണ്ടി ദുര്‍ഗ്ഗാദേവിയുടെ വേഷം അവര്‍ ധരിച്ചതാണ് വിവാദമായത്. അവര്‍ പരസ്യചിത്രത്തില്‍ അഭിനയിക്കുകയും അതിന്റെ ചിത്രങ്ങള്‍ തന്റെ ഓഫീഷ്യല്‍ പേജിലൂടെ ലോകത്തെ മുഴുവന്‍ അറിയിക്കും സമൂഹ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്തതോടെയാണ് നടിയായ എം.പി.ക്കെതിരെ വധഭീഷണി വന്നത്.
സപ്തംബര്‍ 16, 19 തിയതികളിലായി പോസ്റ്റു ചെയ്യപ്പെട്ട ഫോട്ടോയുടെയും വീഡിയോയുടെയും അടിസ്ഥാനത്തിലാണ് വധഭീഷണി വന്നിരിക്കുന്നത് എന്ന് നടിയുടെ ഓഫീസ് അറിയിച്ചു. നടി തികച്ചും ഒരു കലാകാരിയായ നിലയിലാണ് ഇത് ചെയ്തതെന്നും മതനിരപേക്ഷവും സമഗ്രവുമായ അവരുടെ കാഴ്ചപ്പാടിനെ മാനിക്കണമെന്നും ഈ ട്രോളുകളും ഭീഷണികളും അവരെ യാതൊരു വിധത്തിലും ബാധിക്കില്ലെന്നുമാണ് അടുത്ത സുഹൃത്തുക്കളുടെ അഭിപ്രായം.
ഇന്ത്യയിലെ മതവിഭ്രാന്തിയുള്ള ചിലരും ബംഗ്ലാദേശിലെ ചിലരുമാണ് നടിക്കെതിരെ വധഭീഷണി മുഴക്കിയിരിക്കുന്നത്. പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ സുസ്രത്ത് ജഹാന്‍ ലണ്ടനില്‍ ഷൂട്ടിങിനായി പോയിരിക്കുകയാണെന്നും ലണ്ടനിലെ അധികാരികളെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും സുരക്ഷ ശക്തമായിട്ടുണ്ടെന്നും പറഞ്ഞു.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…