റോം: ഫൈവ് സ്റ്റാർ ആന്റി കോവിഡ് അവാർഡു നേടുന്ന ലോകത്തിലെ ആദ്യത്തെ എയർപോർട്ട് എന്ന പദവി റോമിലെ ലിയനാർഡോ ഡാവിഞ്ചി ഫ്യുമിച്ചിനോ എയർപോർട്ടിന് ലഭിച്ചു. രാജ്യാന്തര എയർപോർട്ട് സെക്ടറിലെ പ്രിസിപ്പൽ റേറ്റിങ് ആൻഡ് അസസ്മെൻ്റ് കമ്പനിയായ സ്കൈട്രാക്സിന്റെ റേറ്റിങ്ങിലാണ് ഫ്യുമിച്ചിനോ എയർപോർട്ടിന് ലോകോത്തര പദവി ലഭിച്ചത്.
ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ വാർഷിക റാങ്കിങ്ങിന് സ്കൈട്രാക്സ് റേറ്റിങ് പേരുകേട്ടതാണ്. കൊറോണ വൈറസ് പ്രതിസന്ധികാലത്ത് എയർപോർട്ടുകളിലെ സുരക്ഷയ്ക്കും കാര്യക്ഷമതയ്ക്കും മുൻഗണന നൽകിയാണ് ഇത്തവണ തിരഞ്ഞെടുപ്പു നടത്തിയതെന്ന് കമ്പനി അധികൃതർ പറഞ്ഞു.
എയർപോർട്ടിലെ നടപടിക്രമങ്ങളുടെ കാര്യക്ഷമതാപരിശോധന, വിഷ്വൽ നിരീക്ഷണ വിശകലനം, പരിശോധന തുടങ്ങിയവയുടെ വിദഗ്ധമായ സംയോജനമാണ് ഫ്യുമിച്ചിനോയെ ഒന്നാം സ്ഥാനത്തെത്തിച്ചതെന്നും സ്കൈട്രാക്സ് അധികൃതർ വെളിപ്പെടുത്തി.
വായിക്കാൻ എളുപ്പമുള്ള രീതിയിൽ വിവിധ ഭാഷകളിൽ തയാറാക്കിയിട്ടുള്ള ഡിസ്പ്ലേ സിസ്റ്റം, യാത്രക്കാർക്ക് മാസ്ക് കർശനമാക്കുന്നതിൽ കാണിക്കുന്ന ഉത്തരവാദിത്തം, എയർപോർട്ടിലെ ശുചീകരണ തൊഴിലാളികളുടെ കാര്യക്ഷമത എന്നിവയും റേറ്റിങ് പരിഗണനയിൽ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടുവെന്ന് കമ്പനി പറഞ്ഞു.
കോവിഡ് – 19 വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിന് എയർപോർട്സ് കൗൺസിൽ ഇൻ്റർനാഷണലിന്റെ ഹെൽത്ത് അക്രഡിറ്റേഷൻ ലഭിച്ച യുറോപ്യൻ യൂണിയനിലെ ആദ്യത്തെ വിമാനത്താവളമെന്ന പദവിയും അടുത്തിടെ ലിയനാർഡോ ഡാവിഞ്ചി ഫ്യുമിച്ചിനോ എയർപോർട്ടിനെ തേടിയെത്തിയിരുന്നു.
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…