നിനക്കെന്നാടാ ഒരു വശപ്പെശക്?
എനിക്കു മൂന്നു പ്രശ്നമുണ്ട്.
മൂന്നു പ്രശ്നമോ?
ആദ്യത്തെ വല്യ കുഴപ്പമില്ല …… സെറ്റായിക്കോളുമെന്നു പറഞ്ഞു.
ബാബുരാജും, ഷെയ്ൻ നിഗവും തമ്മിലുള്ള സംഭാഷണമാണ് മേൽ വിവരിച്ചത്.
ഈ വാക്കുകൾ കേൾക്കുമ്പോൾത്തന്നെ അതിൽ ഒരു കൗതുകം ഒളിഞ്ഞിരിപ്പുണ്ടന്നു മനസ്സിലാക്കാം. രണ്ടു പേരുടേയും ഇടപെടലുകളും അത്തരത്തിലുള്ളതാണ്.
ആൻ്റോ ജോസ് പെരേര, എബി ട്രീസാ പോൾ എന്നിവർ സംവിധാനം ചെയ്യുന്ന ലിറ്റിൽ ഹാർട്ട്സ് എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ഒഫീഷ്യൽ ട്രയിലറിലെ രംഗമാണിത്.
ട്രയിലിലുടനീളം ഇത്തരം കൗതുകങ്ങളായ രംഗങ്ങൾ ചേർത്തുവച്ചു കൊണ്ടാണ് ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്.
ചിത്രത്തിൻ്റെ മൊത്തത്തിലുള്ള മൂഡിൻ്റെ നേർക്കാഴ്ച്ച തന്നെയാണ് ഈ ട്രയിലർ.
കിഴക്കൻ മലയോര ഗ്രാമങ്ങളിലെ ഏലത്തോട്ടങ്ങളുടെ പശ്ചാത്തലത്തിലൂടെ വ്യത്യസ്ഥമായ മൂന്നു പ്രണയങ്ങളും, ബന്ധങ്ങളുടെ കെട്ടുറപ്പും,, നർമ്മവും, പ്രതികാരവുമൊക്കെ കോർത്തിണക്കിയ കുടുംബകഥയാണ് തികഞ്ഞ എൻ്റെർ ടൈനറായി അവതരിപ്പിക്കുന്നത്.
ഷെയ്ൻനിഗം, മഹിമാ നമ്പ്യാർ, ബാബുരാജ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇവർക്കു പുറമേ ഷൈൻ ടോം ചാക്കോ, രൺജി പണിക്കർ, ജാഫർ ഇടുക്കി,
ഐമാസെബാസ്റ്റ്യൻ, രമ്യാ സുവി, മാലാ പാർവ്വതി എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ആവതരിപ്പിക്കുന്നു
തിരക്കഥ – രാജേഷ് പിന്നാടൻ
ഗാനങ്ങൾ – ഹരിനാരായണൻ.വിനാ
യക് ശശികുമാർ.വിവേക് മുഴുക്കുന്ന്.
സംഗീതം – കൈലാസ്.
ഛായാഗ്രഹണം ലൂക്ക് ജോസ്.
എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള
കലാസംവിധാനം -അരുൺ ജോസ്.
ക്രിയേറ്റീവ് ഡയറക്ടർ – ദി പിൽദേവ്.
ക്രിയേറ്റീവ് ഹെഡ് – ഗോപികാ റാണി.
പ്രൊഡക്ഷൻ ഹെഡ് -അനിതാ കപിൽ.
നിർമ്മാണ നിർവ്വഹണം – ഡേവിസൺ.സി.ജെ.
സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സാന്ദ്രാ തോമസ്, വിൽസൻ തോമസ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ജൂൺ ഏഴിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…