Entertainment

“മച്ചാൻ്റെ മാലാഖ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മച്ചാൻ്റെ മാലാഖ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഈസ്റ്റർ ദിനത്തിൽ പ്രശസ്ത നടൻ ടൊവിനോ തോമസിൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഈ പോസ്റ്ററിൻ്റെ പ്രകാശന കർമ്മം നിർവ്വഹിച്ചിരിക്കുന്നത്.

പ്രശസ്ത നടി ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രംഅബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിക്കുന്നു. ഏറെ കൗതുകകരമായ രീതിയിൽ ആരെയും ആകർഷിക്കും വിധത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, നമിതാ പ്രമോദ്, ദിലീഷ് പോത്തൻ, ശാന്തി കൃഷ്ണ, മനോജ്.കെ.യു, വിനീത് തട്ടിൽ,

എന്നിവർ വ്യത്യസ്ഥ രീതിയിൽ ഈ പോസ്റ്റിൽ പ്രത്യഷപ്പെട്ടിരിക്കുന്നു. ഭർത്താവിനെ അമിതമായ സ്നേഹ  ജീവിക്കുന്ന ഒരു ഭാര്യയുടേയും, അതുൾക്കൊള്ളാൻ ശ്രമിക്കുന്ന ഭർത്താവിൻ്റേയും കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

കൊച്ചു കൊച്ചു രസകരമായ മുഹൂർത്തങ്ങളും, ഹൃദയഹാരിയായ രംഗങ്ങളുമൊക്കെ കോർത്തിണക്കിയതികഞ്ഞ ഫാമിലി എൻ്റർടൈനറാണ് ഈ ചിത്രം. ദർശന സുദർശൻ, ശ്രുതി ജയൻ, ആര്യ എന്നിവരും പ്രധാന താരങ്ങളാണ്.

കഥ – ജക്സൻ ആൻ്റെണി

തിരക്കഥ – അജീഷ് തോമസ്.

ഗാനങ്ങൾ – സിൻ്റോ സണ്ണി.

സംഗീതം – ഔസേപ്പയ്യൻ

ഛായാഗ്രഹണം – വിനോദ് മേനോൻ.

എഡിറ്റിംഗ് – രതീഷ് രാജ്.

കലാസംവിധാനം – സഹസ് ബാല

മേക്കപ്പ് – ജിതേഷ് പൊയ്യ

കോസ്റ്റ്യും ഡിസൈൻ – അരുൺ മനോഹർ.

നിശ്ചല ഛായാഗഹണം – ഗിരിശങ്കർ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ജിജോ ജോസ്.

പ്രൊഡക്ഷൻ മാനേജർ – അഭിജിത്ത്.കെ.എസ്.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – പ്രതീഷ് മാവേലിക്കര, നസീർ കൂത്തുപറമ്പ്.

പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

 

Sub Editor

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

4 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

4 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

6 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

8 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago