അരങ്ങിലും അണിയറയിലും ഏറെ പുതുമുഖങ്ങളെ അണിനിരത്തി അണിയിച്ചൊരുക്കുന്ന ചിത്രമാണ്’മെയ്ഡ് ഇൻ ട്രിവാൻഡ്രം:ആദിത്യ ദേവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഡ്വ.മായാ ശിവ രചനയും ഗാനങ്ങളും സംഗീത സംവിധാനവും നൽകി ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഏപ്രിൽ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു.ടീനേജ് പ്രായത്തിൽ സിനിമാ മോഹം ഒരു ലഹരിയായി മാറിയ ഒരു യുവാവിൻ്റെ കഥയാണ് മെയ്ഡ് ഇൻട്രിവാൻഡ്രം എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.സിനിമാ ലോകത്തിലെ മായക്കാഴ്‌ച്ചകൾ ആരെയും മോഹവലയത്തിലാക്കുവാൻ പോന്നതാണ്.
അത്തരമൊരു ലോകത്തിൽ ചളിക്കുഴികൾ ഏറെയാണ്.അവിടെ വീണു പോകുന്നവരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ സഞ്ചാരം.ചിത്രത്തിൻ്റെ കഥാഗതിയിൽപ്രണയത്തിനും സംഗീതത്തിനുമെല്ലാം ഏറെ പ്രാധാന്യം നൽകുന്നുണ്ട്.പുതുമുഖം ആദിത്യ ദേവ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.വിഷ്യൽ കമ്മ്യൂണിക്കേഷൻസ് കോഴ്‌സ് പൂർത്തിയാക്കിയആദിത്യദേവ് ഈ ചിത്രത്തിൻ്റെ സാങ്കേതികരംഗത്തിലും പ്രവർത്തിക്കുന്നുണ്ട്. ഈ ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് ആദിത്യ ദേവാണ്.
ഈ ചിത്രത്തിലെ നാലു ഗാനങ്ങൾ – ആലപിച്ചിരിക്കുന്നത് രവിശങ്കർ, അഖില ആനന്ദ് എന്നിവരാണ്. മുൻ നായിക ചാർമ്മിള ഈ ചിത്രത്തിൽ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.കലാതിലകമായ ഉമാലഷ്മിയാണ് ഈ ചിത്രത്തിലെ നായിക -അയ്യപ്പ ബൈജു, ശിവ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.ലാൽ ബാബുവാണ് ഛായാഗ്രാഹകൻ.മേക്കപ്പ് – അനിൽ നേമം.
വാഴൂർ ജോസ്.
കോർക്ക് സിറോ-മലബാർ കാത്തലിക്ക് ചർച്ച് കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ നോമ്പുകാല വാർഷിക ധ്യാനം മാർച്ച് 29 ന് ഓശാന ഞായറാഴ്ച…
കോർക്ക് സിറോ-മലബാർ സഭാ സമൂഹത്തിൻ്റെ ഈ വർഷത്തെ Fermoy, Corrin woods കുരിശുമല തീർത്ഥാടനം, March 28 ന് നടത്തും.…
ഇമിഗ്രേഷൻ സർവീസ് ഡെലിവറി (ISD) കസ്റ്റമർ സർവീസ് പോർട്ടലിൽ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നു. ഇനി…
By Staff Reporter Dublin, Ireland — Ireland has experienced a significant increase in employment permits…
ഒക്ലഹോമ സിറ്റി: അടുത്ത അധ്യയന വർഷത്തേക്കുള്ള പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റ് (PCTC) പദ്ധതിയുടെ അപേക്ഷാ വിൻഡോ തുറന്ന ആദ്യ…
അലബാമ: 2019-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിനെ നടുക്കിയ കോളേജ് വിദ്യാർത്ഥിനി അനിയാ ബ്ലാഞ്ചാർഡിന്റെ കൊലപാതകത്തിൽ പ്രതി ഇബ്രാഹിം യസീദ് കുറ്റക്കാരനാണെന്ന് ജൂറി…