അരങ്ങിലും അണിയറയിലും ഏറെ പുതുമുഖങ്ങളെ അണിനിരത്തി അണിയിച്ചൊരുക്കുന്ന ചിത്രമാണ്
‘മെയ്ഡ് ഇൻ ട്രിവാൻഡ്രം.
ആദിത്യ ദേവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഡ്വ.മായാ ശിവ രചനയും ഗാനങ്ങളും സംഗീത സംവിധാനവും നൽകി ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഏപ്രിൽ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു.
ടീനേജ് പ്രായത്തിൽ സിനിമാ മോഹം ഒരു ലഹരിയായി മാറിയ ഒരു യുവാവിൻ്റെ കഥയാണ് മെയ്ഡ് ഇൻട്രിവാൻഡ്രം എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സിനിമാ ലോകത്തിലെ മായക്കാഴ്‌ച്ചകൾ ആരെയും മോഹവലയത്തിലാക്കുവാൻ പോന്നതാണ്. അത്തരമൊരു ലോകത്തിൽ ചളിക്കുഴികൾ ഏറെയാണ്. അവിടെ വീണു പോകുന്നവരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ സഞ്ചാരം.
ചിത്രത്തിൻ്റെ കഥാഗതിയിൽ പ്രണയത്തിനും സംഗീതത്തിനുമെല്ലാം ഏറെ പ്രാധാന്യം നൽകുന്നുണ്ട്.
പുതുമുഖം ആദിത്യ ദേവ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
വിഷ്യൽ കമ്മ്യൂണിക്കേഷൻസ് കോഴ്‌സ് പൂർത്തിയാക്കിയ ആദിത്യദേവ് ഈ ചിത്രത്തിൻ്റെ സാങ്കേതികരംഗത്തിലും പ്രവർത്തിക്കുന്നുണ്ട്. ഈ ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് ആദിത്യ ദേവാണ്.
ഈ ചിത്രത്തിലെ നാലു ഗാനങ്ങൾ – ആലപിച്ചിരിക്കുന്നത് രവിശങ്കർ, അഖില ആനന്ദ് എന്നിവരാണ്.
മുൻ നായിക ചാർമ്മിള ഈ ചിത്രത്തിൽ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കലാതിലകമായ ഉമാലഷ്മിയാണ് ഈ ചിത്രത്തിലെ നായിക – അയ്യപ്പ ബൈജു, ശിവ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ലാൽ ബാബുവാണ് ഛായാഗ്രാഹകൻ.
മേക്കപ്പ് – അനിൽ നേമം
വാഴൂർ ജോസ്.
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…