Entertainment

മെയ്ഡ് ഇൻട്രിവാൻഡ്രം പ്രദർശനത്തിന്

അരങ്ങിലും അണിയറയിലും ഏറെ പുതുമുഖങ്ങളെ അണിനിരത്തി അണിയിച്ചൊരുക്കുന്ന ചിത്രമാണ്’മെയ്ഡ് ഇൻ ട്രിവാൻഡ്രം:ആദിത്യ ദേവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഡ്വ.മായാ ശിവ രചനയും ഗാനങ്ങളും സംഗീത സംവിധാനവും നൽകി ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഏപ്രിൽ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു.ടീനേജ് പ്രായത്തിൽ സിനിമാ മോഹം ഒരു ലഹരിയായി മാറിയ ഒരു യുവാവിൻ്റെ കഥയാണ് മെയ്ഡ് ഇൻട്രിവാൻഡ്രം എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.സിനിമാ ലോകത്തിലെ മായക്കാഴ്‌ച്ചകൾ ആരെയും മോഹവലയത്തിലാക്കുവാൻ പോന്നതാണ്.

അത്തരമൊരു ലോകത്തിൽ ചളിക്കുഴികൾ ഏറെയാണ്.അവിടെ വീണു പോകുന്നവരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ സഞ്ചാരം.ചിത്രത്തിൻ്റെ കഥാഗതിയിൽപ്രണയത്തിനും സംഗീതത്തിനുമെല്ലാം ഏറെ പ്രാധാന്യം നൽകുന്നുണ്ട്.പുതുമുഖം ആദിത്യ ദേവ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.വിഷ്യൽ കമ്മ്യൂണിക്കേഷൻസ് കോഴ്‌സ് പൂർത്തിയാക്കിയആദിത്യദേവ് ഈ ചിത്രത്തിൻ്റെ സാങ്കേതികരംഗത്തിലും പ്രവർത്തിക്കുന്നുണ്ട്. ഈ ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് ആദിത്യ ദേവാണ്.

ഈ ചിത്രത്തിലെ നാലു ഗാനങ്ങൾ – ആലപിച്ചിരിക്കുന്നത് രവിശങ്കർ, അഖില ആനന്ദ് എന്നിവരാണ്. മുൻ നായിക ചാർമ്മിള ഈ ചിത്രത്തിൽ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.കലാതിലകമായ ഉമാലഷ്മിയാണ് ഈ ചിത്രത്തിലെ നായിക -അയ്യപ്പ ബൈജു, ശിവ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.ലാൽ ബാബുവാണ് ഛായാഗ്രാഹകൻ.മേക്കപ്പ് – അനിൽ നേമം.

വാഴൂർ ജോസ്.

Newsdesk

Recent Posts

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

1 hour ago

ഇന്ത്യയിൽ നാളെ മുതൽ നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…

20 hours ago

ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദം; മുഖ്യ പ്രഭാഷകൻ സ്വാമി  സന്ദീപാനന്ദഗിരി

   ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…

20 hours ago

A New Calling: From long-standing volunteer commitment to Ordained Ministry — a journey shaped by purpose, responsibility and spiritual dedication

Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…

23 hours ago

ഐഒസി അയർലണ്ട് ലീവിംഗ്സർട്ടിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു

ഡബ്ലിൻ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ലീവിംഗ് സർട്ടിൽ  ഉന്നത വിജയം നേടിയവരെയും, വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെയും ഇന്ത്യൻ ഓവർസീസ്…

23 hours ago

സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കാൻ സർക്കാർ ആലോചന

അയർലണ്ടിലെ സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ബജറ്റ് 2027ന്റെ ഭാഗമായി പെൻഷൻ നിരക്കുകളിൽ…

2 days ago