Global News

യുക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികളെ രാജ്യത്ത് ഒഴിവുള്ള സീറ്റുകളില്‍ പ്രവേശിപ്പിക്കുന്നത് പരിഗണിക്കണം

ന്യൂഡല്‍ഹി: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് പഠനം പാതിവഴി ഉപേക്ഷിച്ച് യുക്രെയ്‌നില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികളെ രാജ്യത്ത് ഒഴിവുള്ള സീറ്റുകളില്‍ പ്രവേശിപ്പിക്കുന്നത് പരിഗണിക്കണമെന്ന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്റെ (എഐസിടിഇ) നിര്‍ദേശം. ഇന്ത്യയില്‍ വിദ്യാഭ്യാസം തുടരാന്‍ സൗകര്യം ഒരുക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു.

യുദ്ധത്തെ തുടര്‍ന്ന് യുക്രെയ്‌നില്‍നിന്ന് ഇരുപതിനായിരത്തോളം എംബിബിഎസ്, എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ് നാട്ടിലേക്കു മടങ്ങിയത്. ഇവര്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് എഐസിടിഇ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കത്തയച്ചത്.

യുക്രെയ്‌നിലെ വിവിധ സര്‍വകലാശാലകളില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങേണ്ടിവന്ന എംബിബിഎസ്, വിദ്യാര്‍ഥികള്‍ കടുത്ത നിരാശയിലാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അവരുടെ ഭാവി തുലാസിലായ സാഹചര്യത്തില്‍ ഒഴിവുള്ള സീറ്റുകളില്‍ ഇവര്‍ക്കു പ്രവേശനം നല്‍കുന്ന കാര്യം പരിഗണിക്കണമെന്നാണ് എഐസിടിഇ നിര്‍ദേശിച്ചിരിക്കുന്നത്.

Sub Editor

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

1 hour ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

1 hour ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

4 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

5 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago