ലോസ് എഞ്ചലസ്: നടിയും പോപ് ഗായികയുമായ മഡോണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇൻസ്റ്റാഗ്രാം ടിവിയിലെ ക്വറന്റീൻ ഡയറിയിലെ 14ാം എഡിഷനിലൂടെ മഡോണ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ”കോവിഡ് പരിശോധനക്ക് വിധേയയായി. പോസിറ്റീവാണ് ഫലം. നാളെ കാറിൽ നീണ്ട യാത്രക്ക് പോകുന്നു. വിൻഡോ ഗ്ലാസ് താഴ്ത്തി ഞാൻ അൽപം കോവിഡ് വായു ശ്വസിക്കും. സൂര്യൻ തിളങ്ങുമെന്ന് പ്രതീക്ഷിക്കുന്നു” – മഡോണ പറഞ്ഞു.
കോവിഡ് 19 എല്ലാവരെയും തുല്യരാക്കുകയും ഒന്നിപ്പിക്കുകയും ചെയ്യുന്നുവെന്ന് മഡോണ നേരത്തെ പറഞ്ഞിരുന്നു. വൈറസിന് മുഖം നോട്ടമില്ലെന്നും പതിനായിരക്കണക്കിന് ജീവനുകളെടുത്ത കോവിഡ് വിവേചനങ്ങൾ ഇല്ലാതാക്കുന്നുവെന്നും ഗായിക അവകാശപ്പെട്ടികുന്നു. റോസാപ്പൂവ് ഇതളുകൾ വിതറിയ ബാത്ത് ടബ്ബിൽ ഇരുന്നുകൊണ്ടാണ് മഡോണ വൈറസ് ബാധയെക്കുറിച്ച് അവബോധം പകർന്നത്. ബാത്ത് ടബ്ബിനു ചുറ്റും മെഴുകുതിരികൾ വച്ചിരിക്കുന്നതും കാണാം. ഗായികയുടെ സംസാരത്തിനൊപ്പം പശ്ചാത്തലത്തില്‍ പിയാനോ ശബ്ദവും കേൾക്കാം. ‘കോവിഡ് 19–ന് വിവേചനങ്ങളില്ല’ എന്ന അടിക്കുറിപ്പോടെയായിരുന്നു മഡോണ വിഡിയോ പങ്കുവച്ചത്.
മഡോണയുടെ വാക്കുകൾ: ‘നിങ്ങൾ എത്രത്തോളം സമ്പന്നരാണെന്നോ പ്രശസ്തരാണെന്നോ ഉള്ള കാര്യം കോവിഡ് ശ്രദ്ധിക്കുന്നില്ല. നിങ്ങൾ തമാശ പറയുന്ന ആളായിരിക്കാം സമർഥനായിരിക്കാം വളരെ മികച്ച കഥകൾ പറയാൻ കഴിവുള്ളവരായിരിക്കാം. പക്ഷേ ഇതിനെക്കുറിച്ചൊന്നും വൈറസ് ആലോചിക്കുന്നില്ല. നിങ്ങൾ എവിടെയാണ് താമസിക്കുന്നതെന്നോ നിങ്ങൾക്ക് എത്ര പ്രായം ഉണ്ടെന്നോ ഒന്നും അത് ശ്രദ്ധിക്കുന്നില്ല. കോവിഡ് 19 എല്ലാവരെയും തുല്യരാക്കുന്നു.
കോവിഡിന്റെ ഭീതി നമ്മെയെല്ലാവരെയും പല തലങ്ങളിൽ തുല്യരാക്കിയിരിക്കുകയാണ്. അത് വളരെ അമ്പരപ്പിക്കുന്ന കാര്യമാണ്. നമ്മളെല്ലാവരും ഒരേ വഞ്ചിയിലെ യാത്രക്കാരാണ്. ആ വഞ്ചി മുങ്ങുകയാണെങ്കിൽ നാം എല്ലാവരും ഒരുമിച്ച് ആഴങ്ങളിലേക്കു പോകും’.
ബാത്ത് ടബ്ബിൽ ഇരുന്ന് മഡോണ സന്ദേശം പങ്കുവച്ചതിൽ വിമർശനവുമായി നിരവധി പേർ രംഗത്തു വന്നിരുന്നു. ഒരു സന്ദേശം നൽകുമ്പോൾ ശരിയായ ഇടം കണ്ടെത്തണമെന്നും പ്രൗഢി കാണിക്കാൻ വേണ്ടി ഇത്തരമൊരു സ്ഥലം ഉപയോഗിക്കാൻ പാടില്ല എന്നും കുറിച്ചു കൊണ്ട് പലരും ഗായികയെ നിശിതമായി വിമർശിച്ചു.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…