gnn24x7

നടിയും പോപ് ഗായികയുമായ മഡോണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
180
gnn24x7

ലോസ് എഞ്ചലസ്: നടിയും പോപ് ഗായികയുമായ മഡോണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇൻസ്റ്റാഗ്രാം ടിവിയിലെ ക്വറന്റീൻ ഡയറിയിലെ 14ാം എഡിഷനിലൂടെ മഡോണ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ”കോവിഡ് പരിശോധനക്ക് വിധേയയായി. പോസിറ്റീവാണ് ഫലം. നാളെ കാറിൽ നീണ്ട യാത്രക്ക് പോകുന്നു. വിൻഡോ ഗ്ലാസ് താഴ്ത്തി ഞാൻ അൽപം കോവിഡ് വായു ശ്വസിക്കും. സൂര്യൻ തിളങ്ങുമെന്ന് പ്രതീക്ഷിക്കുന്നു” – മഡോണ പറ‍ഞ്ഞു.

കോവിഡ് 19 എല്ലാവരെയും തുല്യരാക്കുകയും ഒന്നിപ്പിക്കുകയും ചെയ്യുന്നുവെന്ന് മഡോണ നേരത്തെ പറഞ്ഞിരുന്നു. വൈറസിന് മുഖം നോട്ടമില്ലെന്നും പതിനായിരക്കണക്കിന് ജീവനുകളെടുത്ത കോവിഡ് വിവേചനങ്ങൾ ഇല്ലാതാക്കുന്നുവെന്നും ഗായിക അവകാശപ്പെട്ടികുന്നു. റോസാപ്പൂവ് ഇതളുകൾ വിതറിയ ബാത്ത് ടബ്ബിൽ ഇരുന്നുകൊണ്ടാണ് മഡോണ വൈറസ് ബാധയെക്കുറിച്ച് അവബോധം പകർന്നത്. ബാത്ത് ടബ്ബിനു ചുറ്റും മെഴുകുതിരികൾ വച്ചിരിക്കുന്നതും കാണാം. ഗായികയുടെ സംസാരത്തിനൊപ്പം പശ്ചാത്തലത്തില്‍ പിയാനോ ശബ്ദവും കേൾക്കാം. ‘കോവിഡ് 19–ന് വിവേചനങ്ങളില്ല’ എന്ന അടിക്കുറിപ്പോടെയായിരുന്നു മഡോണ വിഡിയോ പങ്കുവച്ചത്.

മഡോണയുടെ വാക്കുകൾ: ‘നിങ്ങൾ എത്രത്തോളം സമ്പന്നരാണെന്നോ പ്രശസ്തരാണെന്നോ ഉള്ള കാര്യം കോവിഡ് ശ്രദ്ധിക്കുന്നില്ല. നിങ്ങൾ തമാശ പറയുന്ന ആളായിരിക്കാം സമർഥനായിരിക്കാം വളരെ മികച്ച കഥകൾ പറയാൻ കഴിവുള്ളവരായിരിക്കാം. പക്ഷേ ഇതിനെക്കുറിച്ചൊന്നും വൈറസ് ആലോചിക്കുന്നില്ല. നിങ്ങൾ എവിടെയാണ് താമസിക്കുന്നതെന്നോ നിങ്ങൾക്ക് എത്ര പ്രായം ഉണ്ടെന്നോ ഒന്നും അത് ശ്രദ്ധിക്കുന്നില്ല. കോവിഡ് 19 എല്ലാവരെയും തുല്യരാക്കുന്നു.

കോവിഡിന്റെ ഭീതി നമ്മെയെല്ലാവരെയും പല തലങ്ങളിൽ തുല്യരാക്കിയിരിക്കുകയാണ്. അത് വളരെ അമ്പരപ്പിക്കുന്ന കാര്യമാണ്. നമ്മളെല്ലാവരും ഒരേ വഞ്ചിയിലെ യാത്രക്കാരാണ്. ആ വഞ്ചി മുങ്ങുകയാണെങ്കിൽ നാം എല്ലാവരും ഒരുമിച്ച് ആഴങ്ങളിലേക്കു പോകും’.

ബാത്ത് ടബ്ബിൽ ഇരുന്ന് മഡോണ സന്ദേശം പങ്കുവച്ചതിൽ വിമർശനവുമായി നിരവധി പേർ രംഗത്തു വന്നിരുന്നു. ഒരു സന്ദേശം നൽകുമ്പോൾ ശരിയായ ഇടം കണ്ടെത്തണമെന്നും പ്രൗഢി കാണിക്കാൻ വേണ്ടി ഇത്തരമൊരു സ്ഥലം ഉപയോഗിക്കാൻ പാടില്ല എന്നും കുറിച്ചു കൊണ്ട് പലരും ഗായികയെ നിശിതമായി വിമർശിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here