Entertainment

ശ്രീ അയ്യപ്പൻടൈറ്റിൽ ലോഞ്ച് മല്ലികാസുകുമാരൻ നിർവ്വഹിച്ചു


നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ശ്രീ അയ്യപ്പൻ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് പ്രശസ്ത നടി മല്ലികാസുകുമാരൻ നിർവ്വഹിച്ചു.


നവംബർ മൂന്ന് തിങ്കളാഴ്ച തിരുവനന്തപരത്ത് പാളയം സത്യൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിലൂടെയാണ് ഈ ചടങ്ങ് അരങ്ങേറിയത്.
മല്ലികാസുകുമാരൻ്റെ ജന്മദിനവും കൂടിയായിരുന്നതിനാൽ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഈ ചടങ്ങിൽ കേക്കുമുറിച്ച് ജന്മദിനാശംസകൾ നേരുകയും ചെയ്തത് ചടങ്ങിൽ ഏറെ കൗതുകമായി.


ചിത്രത്തിൻ്റെ അഭിനേതാക്കളും, അണിയറ പ്രവർത്തകരും, ബന്ധുമിത്രാദികളും ചടങ്ങിൽ പങ്കുകൊണ്ടു’
അനീഷ് രവി,ദിനേശ് പണിക്കർ, കൊല്ലം തുളസി, ശ്രീജിത് ബാലരാമപുരം, രതീഷ് ഗിന്നസ്, സംഗീത സംവിധായകൻ ജീവൻ സോമൻ,, പ്രമുഖ മാധ്യമപ്രവർത്തകൻ രഞ്ജി കുര്യാക്കോസ്, സംവിധായകൻ റോയ് പി. തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തവരിൽ പ്രമുഖരാണ്. നവമാധ്യമങ്ങളിലൂടെ ശ്രദ്ധേയരായ വുഡ് ഹാക്കേഴ്സ് ടീം അംഗങ്ങളുടെ സാന്നിദ്ധ്യം ഏറെ കൗതുകമായി.


ആദി മീഡിയാ , നിഷാപ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഡോ. ശ്രീകുമാർ( എസ്.കെ. മുംബൈ) ഷാജി പുന്നല എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഭക്തിയും, ഉദ്വേഗവും കോർത്തിണക്കിയുള്ള ഒരു ത്രില്ലർ സിനിമയാണിത്.
ശബരിമലയും, അയ്യപ്പനും ഭക്തരുടെ ഏറെ സ്വാധീനമുള്ളതാണ്. അതുകൊണ്ടുതന്നെ മലയാളമടക്കം അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രത്തെ പ്രദർശനത്തിനെത്തിക്കുന്നത്.
ഗാനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ഭക്തിസാന്ദ്രമായ മനോഹരമായ ഗാനമുൾപ്പടെ ഏഴുഗാനങ്ങളുണ്ട്.
റിയാസ് ഖാൻ, കോട്ടയം രമേഷ് ഡ്രാറാക്കുള, സുധീർ പൂജപ്പുര രാധാകൃഷ്ണൻ,,കുടശ്ശനാട് കനകം, തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.


ഇവർക്കൊപ്പം ബോളിവുഡ് താരം അൻസാറും പ്രധാന വേഷത്തിലെത്തുന്നു.
ഛായാഗ്രഹണം – കിഷോർ, ജഗദീഷ് ‘
പശ്ചാത്തല സംഗീതം -ഷെറി.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം മണ്ഡലകാലത്ത് പ്രദർശനത്തിനെ
ത്തുന്നു.
വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb.

Sub Editor

Recent Posts

ഡബ്ലിനിൽ ഈ വാരാന്ത്യം പൊതുഗതാഗതം താറുമാറാകും; Luas, DART സർവീസുകളിൽ നിയന്ത്രണം

ട്രാക്ക് അറ്റകുറ്റപ്പണികളെ തുടർന്ന് ഡബ്ലിനിലെ പൊതുഗതാഗത സംവിധാനത്തിൽ ഈ വാരാന്ത്യം വലിയ തടസ്സങ്ങൾ നേരിടും. നവംബർ 28, 29 തീയതികളിൽ…

8 hours ago

വയനാട് ഒരു കുടുംബത്തിന് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി DMA

21 വർഷമായി അയർലണ്ടിലെ മലയാളികളുടെ ഇടയിൽ സജീവ സാന്നിധ്യമായി പ്രവർത്തിക്കുന്ന ദ്രോഹട ഇന്ത്യൻ അസോസിയേഷൻ (DMA) എന്ന സംഘടന വയനാട്…

8 hours ago

വ്യാജ ഓഫറുകളും വ്യാജ റിവ്യൂകളും അവസാനിപ്പിക്കണം; Temu- ന് EUയുടെ കർശന നിർദേശം

യൂറോപ്യൻ ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ പാലിക്കുന്നതിനായി വാണിജ്യരീതികളിൽ മാറ്റം വരുത്താമെന്ന് സമ്മതിച്ച് പ്രമുഖ ചൈനീസ് ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ Temu.…

10 hours ago

ഡബ്ലിനിൽ ‘സർഗോത്സവം 2026’ നാളെ; ഹാസ്യവിരുന്നുമായി മഹേഷ് കുഞ്ഞുമോൻ.!

ഡബ്ലിനിലെ മലയാളി സമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കലാ-വിനോദ പരിപാടിയായ ‘സർഗോത്സവം 2026’ നാളെ (നവംബർ 27) അരങ്ങേറും. വൈകിട്ട്…

11 hours ago

ഡബ്ലിനിൽ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു; Connolly–Grand Canal Dock ട്രെയിൻ സർവീസുകൾ നിലച്ചു

അയർലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിൻ നഗരമധ്യത്തിൽ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. Tara Street റെയിൽവേ സ്റ്റേഷന് സമീപമുണ്ടായ സംഭവത്തെ തുടർന്ന്…

1 day ago

അയർലണ്ടിൽ Rent-a-Room നികുതി ഇളവിൽ പുതിയ നിയന്ത്രണത്തിന് നീക്കം; €16,000 ഇളവ് ഒന്നിലധികം മുറികൾ വാടകയ്ക്ക് നൽകുന്നവർക്ക് മാത്രമാക്കണമെന്ന് നിർദേശം

അയർലണ്ടിൽ വീടുകളിലെ മുറികൾ വാടകയ്ക്ക് നൽകുന്നവർക്ക് അനുവദിക്കുന്ന Rent-a-Room Relief പദ്ധതിയിൽ മാറ്റം വരുത്താൻ നിർദേശം. പുതിയ ബജറ്റിൽ പ്രഖ്യാപിച്ച…

2 days ago