Categories: Entertainment

മലയാള സിനിമാ ഇന്‍ഡസ്ട്രി പ്രതിസന്ധില്‍; മോഹന്‍ലാലും മമ്മൂട്ടിയും പ്രതിഫലം കുറച്ചെന്ന് റിപ്പോര്‍ട്ട്

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് മറ്റെല്ലാ സിനിമാ ഇന്‍ഡസ്ട്രിയെ പോലെയും മലയാള സിനിമാ ഇന്‍ഡസ്ട്രിയും പ്രതിസന്ധിയിലാണ്. ഈ പ്രതിസന്ധിയെ മറികടക്കാന്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും പ്രതിഫലം കുറച്ചെന്ന് റിപ്പോര്‍ട്ട്. പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത് തന്നെ രണ്ട് നടന്‍മാരും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിഡ് 19 പശ്ചാത്തലത്തില്‍ സിനിമാതാരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന ആവശ്യവുമായി സിനിമാ നിര്‍മ്മാതാക്കളുടെ സംഘടന രംഗത്തെത്തിയിരുന്നു ഇനിയും ചലച്ചിത്ര നിര്‍മ്മാണ വിതരണവും അനിശ്ചിതാവസ്ഥയില്‍ തുടര്‍ന്നാല്‍ 500 കോടിക്ക് മുകളില്‍ നഷ്ടമുണ്ടാകും. ഈ സാഹചര്യത്തില്‍ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെ പ്രതിഫലം കുറക്കുന്ന കാര്യത്തില്‍ തുറന്ന ചര്‍ച്ച ഉണ്ടാകണമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിലപാടെടുത്തത്.

പ്രതിഫലം കുറക്കണമെന്ന ആവശ്യത്തെ കുറിച്ചും ചലച്ചിത്ര നിര്‍മ്മാണം ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കാനും നിര്‍മ്മാതാക്കള്‍ ജൂണ്‍ 8ന് യോഗം ചേരുന്നുണ്ട്.

സിനിമാ മേഖല ഇതുവരെയില്ലാത്ത പ്രതിസന്ധിയെ നേരിടുന്ന സാഹചര്യത്തിലാണ് പ്രതിഫലം കുറക്കണമെന്ന ആവശ്യമെന്നും വാശിയോ വിവാദമോ ഇല്ലാതെ സിനിമാ വ്യവസായത്തിന്റെ ഉണര്‍വിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്കാണ് ശ്രമമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് രജപുത്ര രഞ്ജിത് ദ ക്യുവിനോട് പറഞ്ഞിരുന്നു.

Newsdesk

Recent Posts

അങ്കത്തട്ട് @അമേരിക്ക: കേരള ഇലക്ഷൻ 2026 ഡിബേറ്റ് – മാർച്ച് 29 ന് ഞായറാഴ്ച ഹൂസ്റ്റണിൽ – ഒരുക്കങ്ങൾ പൂർത്തിയായി

ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു ‌…

9 hours ago

യുഎസ് കറൻസി നോട്ടുകളിൽ ട്രംപിന്റെ ഒപ്പ് വരുന്നു; ചരിത്രത്തിലാദ്യമായി ഒരു അമേരിക്കൻ പ്രസിഡന്റ്

ന്യൂയോർക്ക്: അമേരിക്കൻ ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ ഒപ്പ് കറൻസി നോട്ടുകളിൽ (ഡോളർ) പതിപ്പിക്കാൻ ട്രഷറി വകുപ്പ് തീരുമാനിച്ചു. അമേരിക്കയുടെ…

9 hours ago

ഗർഭഛിദ്ര ഗുളികകളുടെ ഓൺലൈൻ വിൽപ്പനയ്‌ക്കെതിരെ യുഎസ് സെനറ്റർമാർ; ഇന്ത്യയിലെ വിതരണ ശൃംഖലയെക്കുറിച്ചും മുന്നറിയിപ്പ്

വാഷിംഗ്ടൺ ഡിസി: അനധികൃതമായി ഓൺലൈൻ വഴി ഗർഭഛിദ്ര ഗുളികകൾ വിൽക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഒരു കൂട്ടം യുഎസ് സെനറ്റർമാർ…

9 hours ago

സതേൺ കാലിഫോർണിയയിൽ അണലി കടിയേറ്റ് രണ്ടാമത്തെ മരണം; ജാഗ്രതാ നിർദ്ദേശം

തൗസൻഡ് ഓക്സ്: സതേൺ കാലിഫോർണിയയിലെ ട്രെയിലുകളിൽ വീണ്ടും അണലി (Rattlesnake) കടിയേറ്റുള്ള മരണം റിപ്പോർട്ട് ചെയ്തതോടെ വിനോദസഞ്ചാരികൾക്കും പദയാത്രികർക്കും അധികൃതർ…

9 hours ago

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി

ഏറെ കൗതുകരമായ ആമുഖത്തോടെ രതീഷ് ബാലകൃഷ്ണപ്പൊതുവാൾ സംവിധാനം ചെയ്യുന്ന "ഒരു ദുരുഹ സാഹചര്യത്തിൽ" എന്ന ചിത്രത്തിൻ്റെ ആദ്യ ഗാനമെത്തി ഒരു…

9 hours ago

നാസിയ ഹാരിസ് വധക്കേസ് പ്രതി ജയിലിൽ മരിച്ച നിലയിൽ

ഡെട്രോയിറ്റ്: 13 വയസ്സുകാരി നാസിയ ഹാരിസിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ജാർവിസ് ബട്ട്സിനെ (43) മിഷിഗണിലെ ജയിലിൽ മരിച്ച…

10 hours ago