മെയ് പന്ത്രണ്ട് വെള്ളിയാഴ്ച ഫോർട്ട് കൊച്ചി – അസോറ കഫെ
എന്ന ഹോട്ടലിലാണ് ഡിനോ സെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസുക്ക എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.
മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിക്കാനെത്തുന്നത് ഈ ലെക്കേഷനിലാണ്.
മെയ് പത്തിന് ചിത്രീകരണം ആരംഭിച്ചിരുന്നുവെങ്കിലും പന്ത്രണ്ടിനാണ് മമ്മൂട്ടി എത്തുന്നത് .
ആദ്യ രണ്ടു ദിവസങ്ങളിൽ യുവനിരയിലെ ശ്രദ്ധേയനായ ഷൈൻ ടോം ചാക്കോ അടക്കമുള്ള അഭിനേതാക്കൾ അഭിനയിച്ചു തുടങ്ങിയിരുന്നു.
ഗയിം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം തികഞ്ഞ ഹൈടെക്ക് മൂവിയായിരികും.
പുത്തൻ ചിന്തകളും കൗശലവും, ബുദ്ധിയ്യം ഒത്തുചേർന്ന ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.
ഒരു പക്ഷെ സമീപകാലത്തെ ഏറ്റവും പുതുമയും വ്യത്യസ്ഥവുമായ കഥാപാത്രം.
ട്രാവലും , ഉദ്വേഗവും കോർത്തിണക്കി പ്രേക്ഷകർക്ക് പുത്തൻ ദൃശ്യാനുഭവം നൽകുകയാണ് നവാഗതനായ ഡിനു ഡെന്നിസ്.
പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ കൂടിയാണ് ഡിനോ ഡെന്നിസ് .
ഗൗതം വാസുദേവ മേനോൻ, സണ്ണിവെയ്ൻ, ഷറഫുദ്ദീൻ ജഗദീഷ്,, സിദ്ധാർത്ഥ് ഭരതൻ, സുമിത് നേവൽ (ബ്രിഗ് ബി ഫെയിം) സ്ഫടികം ജോർജ്, ദിവ്യാ പിള്ള , ഐശ്യര്യാ മേനോൻ എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം – മിഥുൻ മുകുന്ദൻ.
ചായാഗ്രഹണം – നിമേഷ് രവി.
എഡിറ്റിംഗ് – നിഷാദ് യൂസഫ്,
കലാസംവിധാനം – അനീസ് നാടോടി.
ചീഫ് അസ്റ്റോസ്റ്റിയേറ്റ് ഡയറക്ടർ – സുജിത്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – ഷെറിൻ സ്റ്റാൻലി, രാജീവ് പെരുമ്പാവൂർ.
പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജു ജെ.
തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുന്നു.
കൊച്ചി, കോയമ്പത്തൂർ, ബാംഗ്ളൂർ എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രികരണം പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ: ബിജിത്ത് ധർമ്മടം.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…