പ്രദർശന ശാലകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കാൻ കഴിയുന്ന മരണമാസ് എന്ന ചിത്രത്തിന് കൊച്ചിയിൽ തിരിതെളിഞ്ഞു. പൂർണ്ണമായും ഡാർക്ക് ഹ്യൂമർ അവതരിപ്പിക്കുന്ന ഈ ചിത്രമായിരിക്കുമിത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വേൾഡ് വൈഡ് ഫിലിംസിൻ്റെ ബാനറിൽ ടിങ്സ്റ്റൺ തോമസ്, ടൊവിനോ തോമസ്, തൻസീർ സലാം, റാഫേൽ പൊഴലിപ്പറമ്പിൽ എന്നിവർ നിർമ്മിച്ച് നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
അരുൺകുമാർഅരവിന്ദ്, ജിസ് ജോയ് എന്നിവർക്കൊപ്പം പ്രവർത്തിക്കുകയും പിന്നീട്ആഡ് ഫിലിം രംഗത്ത് പ്രവർത്തിച്ചു പോരുകയും ചെയ്തു കൊണ്ടാണ് ശിവപ്രസാദിൻ്റെ മെയിൻ സ്ട്രീം സിനിമയിലേക്കുള്ള കടന്നു വരവ്. ജൂലൈ മൂന്ന് ബുധനാഴ്ച്ച കൊച്ചിയിലെ ഇടപ്പള്ളി അഞ്ചു മന ദേവീ ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിലൂടെയാണ് ഈ ചിത്രത്തിന് തുടക്കം കുറിച്ചത്.
ടൊവിനോ തോമസ്സാണ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്. അണിയറ പ്രവർത്തകരും, ബന്ധുമിത്രാദികളും അടങ്ങുന്ന നിരവധിപ്പേരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ് അരങ്ങേറിയത്. ബേസിൽ ജോസഫാണ് ഈ ചിത്രത്തിലെ നായകൻ. ബാബു ആൻ്റെണി ,ആരേഷ് കൃഷ്ണ, സിജു സണ്ണി, രാജേഷ് മാധവൻ പുലിയാനം പൗലോസ് എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്നു.
പുതുമുഖം അനിഷ്മ അനിൽകുമാറാണ് നായിക. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
കഥ – സിജു സണ്ണി.
തിരക്കഥ – സിജു സണ്ണി ശിവപ്രസാദ്
ഗാനങ്ങൾ – മുരളി
സംഗീതം – ജെയ് ഉണ്ണിത്താൻ.
ഛായാഗ്രഹണം – നീരജ് രവി.
എഡിറ്റിംഗ് – ചമനം ചാക്കോ.
പ്രൊഡക്ഷൻ ഡിസൈനർ – മാനവ് സുരേഷ്
മേക്കപ്പ ആർ.ജി. വയനാടൻ
കോസ്റ്റ്യും ഡിസൈൻ – മഷർ ഹംസ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ഉമേഷ് രാധാകൃഷ്ണൻ, ബിനു നാരായൺ
നിശ്ചല ഛായാഗ്രഹണം – ഹരികൃഷ്ണൻ.
പ്രൊഡക്ഷൻ കൺട്രോളർ – എൽദോ സെൽസരാജ്.
ജൂലൈ ഇരുപതു മുതൽ കൊച്ചിയിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…