Entertainment

താര സമ്പന്നമായ മ്യൂസിക്ക് പ്രകാശനം

യുണിവേഴ്സൽ സിനിമാ സിൻ്റ ബാനറിൽ ബി.രാകേഷ് നിർമ്മിച്ച് പ്രജേഷ് സെൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘മേരി ആവാസ് സുനോ , എന്ന ചിത്രത്തിൻ്റെ മൂസിക്ക് പ്രകാശന കർമ്മം ഇക്കഴിഞ്ഞ ദിവസം കൊച്ചിയിലെ ഐ.എം.എ.ഹാളിൽ വച്ചു നടക്കുകയുണ്ടായി. കൊറോണാ വൈറസ്സിൻ്റെ പിടിയിലായതു മുതലാണ് മ്യൂസിക്ക് ലോഞ്ച് ഉൾപ്പടെയുള്ള സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് പൂട്ടുവീണത്.

വീണ്ടും ഉണർന്നു തുടങ്ങിയതോടെ നടന്ന ആദ്യ ചടങ്ങും ഈ ചിത്രത്തിൻ്റേതായിരുന്നു.ഈ ചിത്രത്തിലെ അഭിനേതാക്കളായ ജയസൂര്യ, മഞ്ജു വാര്യർ, ശിവദ, ജോണി ആൻ്റണി തുടങ്ങിയവർ, അഭിനേതാക്കളായ പ്രിയങ്ക, അശ്വിൻ, നിരവധി ചലച്ചിത്ര പ്രവർത്തകർ, അണിയറ പ്രവർത്തകർ ബന്ധുമിത്രാദികൾ തുടങ്ങി നിരവധി പ്പേരുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്.

ലളിതമായി നടന്ന ചടങ്ങിൽ ഈ ചിത്രത്തിലെ ഗാനങ്ങളുടെ വിഷ്വൽ പ്രദർശനം നടത്തി.സന്തോഷ് കേശവ് ഉൾപ്പടെയുള്ള ഗായകർ ഇതിലെ ഗാനങ്ങൾ ആലപിക്കുകയും ചെയ്തത് ഏറെ ശ്രദ്ധേയമായിരുന്നു.നിർമ്മാതാക്കളായ സിയാദ് കോക്കർ ,എ വർഷൈൻ മണി, സന്ധീപ് സേനൻ, എന്നിവർ ആശംസകൾ നേർന്നു.മഞ്ജു വാര്യർ, ജയസൂര്യ ശിവദാ, പ്രജേഷ് സെൻ, ജോണി ആൻ്റെണി എന്നിവർ തങ്ങളുടെ അനുഭവങ്ങൾ പങ്കിട്ടു.നിർമ്മാതാക്കളായ ഔസേപ്പച്ചൻ, രഞ്ജിത്ത് മണമ്പ്രക്കാട്ട് ‘സുധീപ്‌ കാരാട്ട്, എന്നിവരൊക്കെ ഈ ചടങ്ങിൽ പങ്കെടുത്തവരിൽ പ്രമുഖരാണ്.മെയ് പതിമൂന്നിcvന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. ഈസ്റ്റ് കോസ്റ്റ് ഓഡിയോസ്സാണ് ഇതിലെ ഗാനങ്ങൾ വിപണിയിലെത്തിക്കുന്നത്.

വാഴൂർ ജോസ്.

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

17 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

1 day ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

1 day ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

3 days ago