ന്യൂയോര്‍ക്ക്: ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്‍സെറ്റയിന് എതിരായ ലൈംഗീക അതിക്രമ കേസുകളില്‍ കുറ്റക്കാരനെന്ന് കോടതി. ഹാര്‍വിക്കെതിരെ ഉയര്‍ന്ന അഞ്ചുകേസുകളില്‍ രണ്ടണ്ണത്തില്‍ കുറ്റക്കാരനാണെന്നാണ് ന്യൂയോര്‍ക്ക് കോടതി കണ്ടെത്തിയത്.
ലോകമെമ്പാടും ലൈംഗീക അതിക്രമങ്ങള്‍ തുറന്നുപറയുന്ന മീടു പ്രസ്ഥാനം ആരംഭിക്കുന്നതിന് തന്നെ കാരണക്കാരനായിരുന്നു ഹാര്‍വി വെയിന്‍സെറ്റയിന്‍. ഇയാള്‍ക്കെതിരെയുള്ള ശിക്ഷ മാര്‍ച്ച് 11 ന് വിധിക്കും.
5 മുതല്‍ 25 വര്‍ഷം വരെ ശിക്ഷ ലഭിക്കാനുള്ള കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. അതേസമയം ജീവപര്യന്തം ശിക്ഷ ലഭിക്കുമായിരുന്ന മൂന്ന് കേസുകള്‍ തെളിയിക്കാനായില്ല.
ഇയാള്‍ക്കെതിരെ നിരവധി വനിതകള്‍ രംഗത്ത് എത്തിയിരുന്നു. സിനിമകളിലേക്കുള്ള അവസരത്തിന് പ്രത്യുപകാരമായി ലൈംഗീക ബന്ധത്തിന് പ്രേരിപ്പിക്കുകയും വഴങ്ങാത്തവരെ ശാരീരികമായി കീഴ്‌പ്പെടുത്തുകയും ചെയ്യ്തു എന്നതായിരുന്നു ഹാര്‍വിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍.
ഉഭയസമ്മതത്തോടെയാണ് ഇവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നായിരുന്നു ഹാര്‍വിയുടെ വാദം. എന്നാല്‍ കോടതി ഈ വാദത്തിനെ തള്ളികളയുകയായിരുന്നു.
എണ്‍പതിലേറെ വനിതകളായിരുന്നു ഹാര്‍വിക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. നടി ആഞ്ജലീന ജോളിയടക്കമുള്ള താരങ്ങളാണ് ഹാര്‍വിക്കെതിരെ മീടുവുമായി രംഗത്ത് എത്തിയത്.
ഹോളിവുഡില്‍ ആരംഭിച്ച മീടു പ്രസ്ഥാനം ലോകം മുഴുവന്‍ വ്യാപിക്കുകയായിരുന്നു. ഇന്ത്യയിലും നിരവധി സ്ത്രീകളാണ് തങ്ങള്‍ക്ക് നേരെയുണ്ടായ ലൈംഗീക അതിക്രമങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്ത് എത്തിയത്.
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…