Entertainment

ആരാണ് ബസ്റ്റി..? ഉത്തരമായി ബസ്റ്റി ജനുവരി ഇരുപത്തിനാലിന് എത്തുന്നു

ആധുനിക കാലത്ത്, സൗഹൃദ കൂട്ടായ്മയിലും, സോഷ്യൽ മീഡിയായിലും ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന ഒരു പ്രയോഗമാണ് ബസ്റ്റി.ആരാണ് ബസ്റ്റി എന്നു ചോദിക്കുമ്പോൾ ഉത്തരങ്ങൾ പലതാണ്.ഇപ്പോൾ ബസ്റ്റി എന്ന പേരിൽ ഒരു സിനിമ എത്തുമ്പോൾ ആകാംഷയും ഏറെയാണ്.ഷാനു സമദ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാള സിനിമയിൽ അഭിമാനിക്കാനാവുംവിധത്തിലുള്ള നിരവധി ചിത്രങ്ങൾ നിർമ്മിച്ചിച്ചു പോരുന്ന ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസറാണ് നിർമ്മിക്കുന്നത്.സൗഹൃദത്തിനും, കുടുംബത്തിനും ഏറെ പ്രാധാന്യം നൽകുന്ന ഒരു കോമഡി ത്രില്ലറാണ് ഈ ചിത്രം.

പുതിയ തലമുറക്കാരേയും, കുടുംബങ്ങളേയും ഒരുപോലെ ആകർഷിക്കാൻ കഴിയുംവിധത്തലുള്ളക്ലീൻ എൻ്റെർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.കൺവിൻസിങ് സ്റ്റാറായി പുതിയ താരപരിവേഷം ലഭിച്ച സുരേഷ് കൃഷ്ണ, അബു സലിം എന്നിവർ ശക്തമായ കഥാപാത്രങ്ങളെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു. യുവനിരയിലെ അപ്ക മിംഗ്, താരങ്ങളായ അഷ്ക്കർ സൗദാൻ, ഷഹീൻ സിദ്ദിഖ്, സാക്ഷി അഗർവാൾ ശ്രവണ,എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ,ജോയ് മാത്യു. സുധീർ കരമന,. ജാഫർ ഇടുക്കി, സാദിഖ് ഹരീഷ് കണാരൻ, ഗോകുലൻ, നിർമ്മൽ പാലാഴി, ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സോനാ നായർ, മെറീനാ മൈക്കിൾ അംബികാ മോഹൻ, പ്രതിഭ പ്രതാപചന്ദ്രൻ, സന്ധ്യ മനോജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

കഥ – പൊന്നാനി അസീസ്.പാർക്കിംഗ് എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രത്തിൻ്റെ ഛായാഗ്രാഹകനും, മലയാളിച്ചമായ ജിജു സണ്ണി ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർമ്മഹിക്കുന്നു എന്നത് ഈ ചിത്രത്തിൻ്റെ ഏറെ ആകർഷക ഘടകമാണ്. സിനിമയുടെ സംഗീതമേഖലയിലും ഉണ്ട് പ്രത്യേകതകൾ. മലയാളത്തിലെ എവർഗ്രീൻ കൂട്ടുകെട്ടായ ഔസേപ്പച്ചൻ – ഷിബു ചക്രവർത്തി ടീം ഇടവേളക്കുശേഷം ഒന്നിക്കുന്ന സിനിമയാണ് ബെസ്റ്റി. 5 മനോഹര ഗാനങ്ങളാണ് ബെസ്റ്റിയിലുള്ളത്. ജലീൽ കെ. ബാവ, ഒ.എം. കരുവാരക്കുണ്ട്, ശുഭം ശുക്ല എന്നിവരാണ് മറ്റു പാട്ടുകൾ എഴുതിയത്.

ഔസേപ്പച്ചനെ കൂടാതെ അൻവർ അമൻ ,മൊഹ്‌സിൻ കുരിക്കൾ, അഷറഫ് മഞ്ചേരി, ശുഭം ശുക്ല എന്നിവരാണ് സംഗീതസംവിധായകർ. പശ്ചാത്തല സംഗീതവും ഔസേപ്പച്ചൻ നിർവഹിക്കുന്നു.ജാവേദ് അലി, മാർക്കോസ് അഫ്സൽ, സച്ചിൻ ബാലു, സിയാ ഉൾഹക്ക്, നിത്യാ മാമ്മൻ, അസ്മ കൂട്ടായി ഷഹജ മലപ്പുറം, ഫാരിഷ ഹുസൈൻ, റാബിയ അബ്ബാസ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.ഫിനിക്സ് പ്രഭു ഒരുക്കിയ സംഘട്ടനരംഗങ്ങളും ബെസ്റ്റിക്ക് കരുത്തുപകരുന്നു.

എഡിറ്റർ-ജോൺ കുട്ടി, സൗണ്ട് ഡിസൈൻ – എം. ആർ. രാജാകൃഷ്ണൻ,പ്രൊഡക്ഷൻ കൺട്രോളർ-എസ് മുരുകൻ, കല-ദേവൻ കൊടുങ്ങല്ലൂർ,ചമയം- റഹിംകൊടുങ്ങല്ലൂർ,സ്റ്റിൽസ് – അജി മസ്കറ്റ്, കോസ്റ്റ്യൂംസ്-ബുസി ബേബി ജോൺ,പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ മാനേജർ- കുര്യൻജോസഫ്.,ചീഫ് അസോസിയറ്റ് ഡയറക്ടർ-തുഫൈൽ പൊന്നാനി,അസോസിയറ്റ് ഡയറക്ടർ-തൻവിൻ നസീർ,അസിസ്റ്റന്റ് ഡയറക്ടർ- രനീഷ് കെ ആർ,സമീർ ഉസ്മാൻ, ഗ്രാംഷി എ എൻ,സാലിഹ് എം വി എം,സാജൻ മധു, പ്രൊഡക്ഷൻ ഇൻ ചാർജ്-റിനി അനിൽകുമാർകൊറിയോഗ്രാഫി- രാകേഷ് മാസ്റ്റർ, സഹീർ അബ്ബാസ്, മിഥുൻഭദ്ര,മാർക്കറ്റിങ്-ടാഗ് 360ഡിഗ്രി.

കുളു മണാലി, ബോംബെ, മംഗലാപുരം,കോഴിക്കോട്,പൊന്നാനി എന്നിവിടങ്ങളിലായിട്ടാണ് ബെസ്റ്റി എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ജനുവരി ഇരുപത്തിനാലിന് ബെൻസി റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Share
Published by
Newsdesk

Recent Posts

കേരള ക്രിസ്ത്യൻ യൂണിയൻ അയർലണ്ട് ഒരുക്കുന്ന ‘Shubaho’ ക്രിസ്മസ് കരോൾ ഇന്ന്

അയർലണ്ടിലെ വിവിധ ക്രൈസ്തവ സഭകളുടെ സംഗമ വേദിയാകുന്ന 'Shubaho- ECUMENICAL CHRISTMAS CAROL SERVICE' ഇന്ന്. കേരള ക്രിസ്ത്യൻ യൂണിയൻ…

21 mins ago

1.3 ബില്യൺ യൂറോയുടെ ഡബ്ലിൻ ഡ്രെയിനേജ് പ്രോജക്ടുമായി മുന്നോട്ട് പോകുമെന്ന് Uisce Éireann

ഭാവിയിൽ തലസ്ഥാനത്ത് ഭവന നിർമ്മാണത്തിന് നിർണായകമായ ഡബ്ലിൻ ഡ്രെയിനേജ് പ്രോജക്ടുമായി മുന്നോട്ടുപോകുമെന്ന് നിയമപരമായ കരാറിൽ എത്തിയതായി Uisce Éireann പ്രഖ്യാപിച്ചു.…

6 hours ago

ശക്തമായ മഴയും കാറ്റും; ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

രാജ്യത്തുടനീളമുള്ള നിരവധി കൗണ്ടികളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡബ്ലിൻ, ലൗത്ത്, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ…

20 hours ago

Kera Frozen Food Snacks–ന്റെ രുചിമികവുകൾ ആസ്വദിക്കാൻ ഒരു അപൂർവ്വ അവസരം

റോയൽ സ്‌പൈസ്‌ലാൻഡ് & KERA FOODS അവതരിപ്പിക്കുന്ന കേര ഫ്രോസൺ ഫുഡ് സ്‌നാക്ക്‌സ് ടേസ്റ്റിംഗ് ഇവന്റ് ഡ്രോഗ്ഹെഡയിലെ Royal SpiceLand-ൽ…

22 hours ago

ഡബ്ലിൻ സിറ്റിയിൽ നിന്ന് ഫിംഗ്ലാസിലേക്കുള്ള ബസ് റൂട്ടുകളിൽ മാറ്റം വരുത്തും

ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് ഫിംഗ്ലാസ് ഏരിയയിലേക്കുള്ള ബസ് റൂട്ടുകളിൽ ഭേദഗതി വരുത്തുമെന്ന് നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.യാത്രക്കാരുടെയും പ്രാദേശിക…

23 hours ago

അഭിഷേകാഗ്നി ഡബ്ലിനിൽ

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയിൽ ആത്മീയ ഉണർവിന് കാരണമായി ദൈവം ഉയർത്തിയ അഭിഷേകാഗ്നി വചന ശുശ്രൂഷ 2026…

2 days ago