മമ്മൂട്ടി മുഖ്യമന്ത്രി ‘കടയ്ക്കൽ ചന്ദ്രൻ ‘ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെ ഏറെ ശ്രദ്ധേയമായ ‘വൺ’ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇച്ചായിസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശ്രീലഷ്മി.ആർ. നിർമ്മിക്കുന്നു. ഈ ചിത്രം മാർച്ച് ഇരുപത്തിയഞ്ചിന് സെൻട്രൽപിക്ചേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു.
തെരഞ്ഞെടുപ്പിൻ്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി നിൽക്കുന്ന ഈ സാഹചര്യത്തിൽ ഈ ചിത്രത്തിൻ്റെ പ്രാധാന്യം ഏറെ വലുതാണ്.ഒരു മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്നതാണ് ഈ ചിത്രത്തിൻ്റെ കാതലായ വിഷയം. നിരവധി കാലിക പ്രാധാന്യമുള്ള വിഷയങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. വലിയ ഒരു താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.
മുരളി ഗോപി, ജോജു ജോർജ്, രഞ്ജിത്ത്, സുരേഷ് കൃഷ്ണ, അലൻസിയർ, നിമിഷാസജയൻ, സുധീർ കരമന, ജഗദീഷ്, സുദേവ് നായർ, ശ്യാമപ്രസാദ്, സലിം കുമാർ, ശങ്കർ രാമകൃഷ്ണൻ, മാത്യു തോമസ്, നന്ദു, മാമുക്കോയ, സദേവ് നായർ, മുകുന്ദൻ, പ്രേംകുമാർ, റിസബാവ, ബാലാജി, വി.കെ. ബൈജു, മേഘനാഥൻ, അബു സലിം സാബ് ജോൺ, ജയൻ ചേർത്തല ജയകൃഷ്ണൻ, ഷിജു, രശ്മി ബോബൻ, ഗായത്രി അരുൺ, ഡോ. പ്രമീളാദേവി, സുബ്ബ ലഷ്മി എന്നിവരും അഹാനാ കൃഷ്ണ കുമാറിൻ്റെ ഇളയ സഹോദരി ഇഷാനി കൃഷ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ബോബി – സഞ്ജയ് യുടേതാണ് തിരക്കഥ, റഫീഖ് അഹമ്മദിൻ്റെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു. വൈദി സോമസുന്ദരം ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു’.
വാഴൂർ ജോസ്
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…