കൊച്ചി: നടന് ടൊവിനൊ തന്റെ ഏറ്റവും പുതിയ ചിത്രമായ കാലായുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റു. കാര്യമായ പരിക്കേറ്റതിനാല് ടൊവിനോ ഇപ്പോള് ഐ.സി.യുവില് ആണെന്നാണ് റിപ്പോര്ട്ടുകള്. സിനിമയുടെ സ്റ്റണ്ട് സീന് ചിത്രീകരിക്കുന്നതിനിടെയാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. തുടര്ന്ന് അദ്ദേഹത്തെ ഉടന് ആശുപത്രിയിലെത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവം ഉള്ളതിനാല് ഉടനെ തിവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
റിപ്പോര്ട്ടനുസരിച്ച് ടൊവിനോന് പേടിക്കാനൊന്നുമില്ലെന്ന് പറയുന്നു. എങ്കിലും പരിക്കു കാരണം കുറച്ചു ദിവസം ഷൂട്ടിങില് നിന്നും വിട്ടുനില്ക്കേണ്ടി വരുന്നുമെന്നാണ് ഡോക്ടര്മാര് പറയുന്നത്. മലയാളത്തിലെ ജനപ്രിയ നടന്മാരില് ഒരാളാണ് ടൊവിനോ തോമസ്. ലോക്ഡൗണ് വേളയില് ചാനലിലൂടെയാണ് ടൊവിനോയുടെ അവസാന റിലീസ് ചിത്രമായ കിലോമീറ്റേഴ്സ് ആന്റ ് കിലോമീറ്റേഴ്സ് പുറത്തു വരുന്നത്. അതിന് തൊട്ടുമുന്പ് തീയറ്ററില് നിറഞ്ഞു നിന്നിരുന്നത് ഫോറന്സിക് എന്ന ചിത്രമായിരുന്നു. ചിത്രം കാര്യമായി ചലനങ്ങള് ഒന്നും ഉണ്ടാക്കിയിരുന്നില്ല എങ്കിലും ടൊവിനോ തോമസിന്റെ പ്രത്യേകതകളുള്ള ഒരു ചിത്രമായിരുന്നു അത്.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…