സ്റ്റാൻലി ഡേവിസ്, സുനിൽ, ജസ്റ്റിൻ, അജിത്ത് ഇവർ അടുത്ത സുഹ്റു ത്തുക്കൾ
കർണ്ണാടകത്തിലാണ് നാലുപേരും തീവ്രമായ ആത്മബന്ധമുള്ളവർ. ശനിയാഴ്ച്ച സായാഗ്നങ്ങൾ അവരുടെ ഒത്തുചേരലിന് മിക്കപ്പോഴും സാഹചര്യമൊരുങ്ങും.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണിവർ.
ഇവരെ യഥാക്രമം നിവിൻ പോളി, അജു വർഗീസ്, സൈജു ക്കുറുപ്പ് ,സിജു വിൽസൻ എന്നിവർ പ്രതിനിധീകരിക്കുന്നു.
മലയാളത്തിലെ ഏറെ ജനപ്രിയരായ നാല് അഭിനേതാക്കളുടെ സാന്നിദ്ധ്യത്തിലൂടെ ആദ്യം തന്നെ ഈ ചിത്രം ഏറെ ശ്രദ്ധേയമാകുന്നു.
അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്-
ഹ്യൂമർ, ത്രില്ലർ ജോണറിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
റോഷൻ ആൻഡ്രൂസിൻ്റെ ആദ്യത്തെ ഹ്യൂമർ ചിത്രമാണിത്.
നാലു ചെറുപ്പക്കാരുടെ ജീവിതം എപ്പോഴും രമ്പാകരമായിരിക്കും. ഇവിടെ അത്തരമൊരു സാഹചര്യത്തിലൂടെ നീങ്ങുമ്പോൾത്തന്നെ ഒരു ഘട്ടത്തിൽ ത്രില്ലർ സ്വഭാവത്തിലേക്കു നയിക്കപ്പെടുകയാണ്.
വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽ മുടക്കോടെ അവതരിപ്പിക്കുന്ന ചിത്രമാണിത്.
യുവത്വത്തിൻ്റെ താളക്കൊഴുപ്പോടെ അവതരിപ്പിക്കുന്ന ഒരു ക്ലീൻ എൻ്റർടൈനർ ആയിരിക്കും ഈ ചിത്രം.
ബാംഗ്ളൂർ, മൈസൂർ, ബല്ലാരി, ചിത്രദുർഗ, തുടങ്ങിയ കർണ്ണാടകത്തിലെ സ്ഥലങ്ങളിലും ദുബായിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
ഗ്രേസ് ആൻ്റണി, സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, വിജയ് മേനോൻ ,
അശ്വിൻ കുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രചന -നവീൻ ഭാസ്ക്കർ.
സംഗീതം – ജെയ്ക്ക് ബിജോയ്സ്.
അസ്ലംപുരയിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
എഡിറ്റിംഗ് -ടി.ശിവ നന്ദീശ്വരൻ.
കലാസംവിധാനം -അനീസ് നാടോടി.
മേക്കപ്പ് – സജി കൊരട്ടി.
കോസ്റ്റ്യം -ഡിസൈൻ -സുജിത് സുധാകരൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.സി.രവി,
അസ്സോസ്സിയേറ്റ് ഡയറക്ടർ -ദിനേശ് മേനോൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – ഷിഹാബ് വെണ്ണല, ആൻ്റണി കുട്ടമ്പുഴ.
പ്രൊജക്റ്റ് ഡിസൈനർ –
നോബിൾ ജേക്കബ്.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം സെപ്റ്റംബർ ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്
ഫോട്ടോ – സലീഷ് പെരിങ്ങോട്ടുകര
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6
ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കാവൻ മലയാളി അഡ്വ: സജി സുരേന്ദ്രന്റെ പൊതുദർശനം ജനുവരി 17, ശനിയാഴ്ച നടക്കും. Mathews Funeral…
ഡബ്ലിനിലെ നോർത്ത്‌സൈഡ് ഹോം കെയർ സർവീസസിൽ ജോലി ചെയ്യുന്ന ഏകദേശം 50 ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അനിശ്ചിതകാല…
ന്യൂയോർക്: 2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്.…
ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…
ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…
വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…