വാട്ടർഫോർഡ്: ഗൃഹാതുര ഓർമ്മകൾ ഉണർത്തി ബാലിഗണ്ണർ GAA ക്ലബ്ബിൽ വച്ച് വാട്ടഫോർഡ് മലയാളി അസോസിയേഷന്റെ (WMA) ഓണാഘോഷം വിപുലമായി ആഘോഷിച്ചു. ഏകദേശം അഞ്ഞൂറിൽ പരം അംഗങ്ങൾ പങ്കെടുത്ത ഓണാഘോഷം സംഘാടന മികവ് കൊണ്ട് ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി.
സെക്രട്ടറി അനൂപ് ജോൺ സ്വാഗതമാശംസിച്ച ചടങ്ങിൽ വാട്ടർഫോർഡ് യാക്കോബായ ഇടവക വികാരി ഫാ. ജോബി സ്കറിയ, വാട്ടർഫോർഡ് സീറോ മലബാർ ഇടവക വികാരി ഫാ.ജോമോൻ കാക്കനാട്ടും ഓണ സന്ദേശം നൽകി.
പ്രസിഡന്റ് ബോബി ഐപ്പ് ആശംസകൾ അറിയിച്ചു. ചടങ്ങിൽ സംഘടനയുടെ വനിതാ വിംഗ് ജ്വാലയുടെ പ്രസിഡന്റ് സുനിമോൾ തമ്പിയും പങ്കെടുത്തു.
അത്തപ്പൂക്കളം, മാവേലി എഴുന്നള്ളത്ത്, ഓണപ്പാട്ടുകൾ, നാടൻ പാട്ടുകൾ, തിരുവാതിര, വടം വലി, ഫാഷൻഷോ, ഫ്ലാഷ് മോബ്, കുട്ടികളുടേയും മുതിർന്നവരുടേയും വിവിധയിനം മത്സരങ്ങൾ തുടങ്ങി ഗൃഹാതുരത്വം ഉണർത്തിയ അനവധി മുഹൂർത്തങ്ങളിലൂടെയാണ് ഓണാഘോഷം കടന്നു പോയത്.
നാവിൽ കൊതിയൂറും ഓണസദ്യ ഒരുക്കിയത് ഹോളിഗ്രയിൽ റെസ്റ്റോറൻ്റാണ്.
WMA യുടെ ഓണാഘോഷ പരിപാടികൾ വൻവിജയമാക്കിയ വാട്ടർഫോർഡ് നിവാസികളോട് കമ്മിറ്റി നന്ദി അറിയിച്ചു.
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…