Categories: Movies

അയ്യപ്പനും കോശിയും എന്ന ഹിറ്റ്‌ സിനിമയുടെ സംവിധായകന്‍ സച്ചി വെന്‍റിലേറ്ററില്‍, നില ഗുരുതരം!

അയ്യപ്പനും കോശിയും എന്ന ഹിറ്റ്‌ സിനിമയുടെ സംവിധായകന്‍ സച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഹൃദയാഘാതത്തെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സച്ചിയെ ജൂണ്‍ 16നു വെളുപ്പിനെയാണ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.  ശസ്ത്രക്രിയ കഴിഞ്ഞു കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷമാണ് തിരക്കഥാകൃത്ത് കൂടിയായ സച്ചിയെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെത്തിച്ചത്. 

നിലവില്‍ അദ്ദേഹത്തിന്‍റെ നില ഗുരുതരമാണെന്നും വെന്‍റിലേറ്ററില്‍ ആണെന്നും അദ്ദേഹത്തിന്‍റെ പരിചരണത്തിനായി പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കൂടാതെ, 48-72 മണിക്കൂറുകള്‍ക്ക് ശേഷമേ ആരോഗ്യസ്ഥിതി വിലയിരുത്തനാകൂവെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കിയ ‘അയ്യപ്പനും കോശിയും’ രചനയും സംവിധാനവും നിര്‍വഹിച്ചത് സച്ചിയായിരുന്നു. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കിയ ‘ഡ്രൈവിംഗ് ലൈസന്‍സ്’ എന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയതും സച്ചിയാണ്. 

2007ല്‍ തീയറ്ററുകള്‍ കീഴടക്കിയ ചോക്കലേറ്റ് എന്നാ സിനിമയില്‍ സേതുവിനൊപ്പമായിരുന്നു അരങ്ങേറ്റം. റോബിന്‍ഹുഡ്, മേക്കപ്പ് മാന്‍, സീനിയേഴ്സ് എന്നിങ്ങനെ തീയറ്ററില്‍ മികച്ച വിജയം കൊയ്ത സിമികള്‍ ഈ കൂട്ടുക്കെട്ടിന്‍റേതായിരുന്നു. 

മോഹന്‍ലാല്‍, അമല പോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കിയ റണ്‍ ബേബി റണ്ണിലൂടെയാണ് സ്വതന്ത്ര രചയിതാവായത്. പൃഥ്വിരാജ്-ബിജുമേനോന്‍ ചിത്രം അനാര്‍ക്കലിയാണ് ആദ്യ സംവിധാന  സംരംഭം. ദിലീപ് നായകനായെത്തിയ രാ൦ലീല സച്ചിയുടെ തിരക്കഥയാണ്.

Newsdesk

Share
Published by
Newsdesk

Recent Posts

കോർക്ക് മലയാളി വാഹനാപകടത്തിൽ മരിച്ചു

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…

9 mins ago

സഞ്ജു സാംസൺ T20 ലോകകപ്പ് ടീമിൽ

മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…

3 hours ago

രാജൻ ദേവസ്യ അയർലണ്ടിലെ പീസ് കമ്മീഷണർ

സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…

4 hours ago

നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…

11 hours ago

അടിതെറ്റി അംപയർ വീണു; സഞ്ജുവിന്റെ കരുത്തുറ്റ ഷോട്ട് തട്ടിയത് അംപയറുടെ വലത് മുട്ടുകാലിൽ

അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…

21 hours ago

ലെവൽ ഹെൽത്ത് പോളിസി നിരക്കുകൾ ഫെബ്രുവരി മുതൽ വർധിപ്പിക്കും

ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…

23 hours ago