ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 2ന്‍റെ ചിത്രീകരണം ആരംഭിച്ചു. COVID 19 സാഹചര്യത്തില്‍ സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 14നാണ് ചിത്രീകരണം ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും സെറ്റ് വര്‍ക്കുകള്‍ നീണ്ടുപോയതിനാല്‍ ചിത്രീകരണവും നീളുകയായിരുന്നു.
കൊച്ചിയിലാണ് ആദ്യ ഷെഡ്യൂള്‍. അഭിനേതാക്കളുടെയും അണിയറ പ്രവര്‍ത്തകരുടെയും കൊറോണ വൈറസ് പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് ചിത്രീകരണം
ആരംഭിച്ചിരിക്കുന്നത്. ആദ്യ ഷെഡ്യൂളിലെ ആദ്യ പത്ത് ദിവസം ഇന്‍ഡോര്‍ രംഗങ്ങളാണ് ചിത്രീകരിക്കുക. രണ്ടാഴ്ചയ്ക്ക് ശേഷമാകും സംഘം തൊടുപ്പുഴയിലെത്തുക.
സെപ്റ്റംബര്‍ 26നാണ് മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുക. ജീത്തു ജോസഫ് തന്നെയാണ് ദൃശ്യം രണ്ടും സംവിധാനം ചെയ്യുന്നത്. 2013ലെ ചിത്രത്തിന്റെ തുടര്‍ച്ചായാകും ഇത്. ക്രൈം ത്രില്ലര്‍ തന്നെയാകും ചിത്രമെന്നാണ് അറിയിച്ചിരിക്കുന്നത്. ലോക്ക് ഡൗണിനു ശേഷം തുടര്‍ച്ചയായി 60 ദിവസം കൊണ്ട് കേരളത്തില്‍ ചിത്രീകരിച്ച് പൂര്‍ത്തിയാക്കാമെന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം.
പുതിയ സിനിമകളുടെ ഷൂട്ടിങ് പാടില്ലെന്ന നിർമാതാക്കളുടെ സംഘടനയുടെ തീരുമാനത്തെ എതിർത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് എന്നാണു റിപ്പോര്‍ട്ട്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൌണിനു ശേഷം മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്.
2013 ഡിസംബറിൽ റിലീസ് ചെയ്ത ദൃശ്യം വൻ ഹിറ്റായിരുന്നു. മലയാളത്തില്‍ 100 കോടി ക്ലബില്‍ ആദ്യമായി ശ്രദ്ധിക്കപ്പെട്ട ദൃശ്യം, നാല് ഇന്ത്യൻ ഭാഷകളിലും രണ്ട് വിദേശ ഭാഷകളിലും ചിത്രം റീമേക്ക് ചെയ്തിരുന്നു.
കമല്‍ഹാസ നും അജയ്‌ദേവ്ഗണുമൊക്കെ ഓരോ ഭാഷകളില്‍ നായകരായി അഭിനയിച്ചു. കന്നഡയിലേക്ക് ദൃശ്യ എന്ന പേരില്‍ ആയിരുന്നു ചിത്രം റീമേക്ക് ആയി എത്തിയത്. പി വാസുവായിരുന്നു സംവിധാനം ചെയ്‍തത്. വി രവിചന്ദ്രൻ നായകനായപ്പോള്‍ നവ്യ നായര്‍ നായികയായി. ആശാ ശരത് കന്നഡയിലും അഭിനയിച്ചു.
വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…
വിർജീനിയ: വിർജീനിയയിൽ ഈ വർഷത്തെ ഇൻഫ്ലുവൻസ (Flu) സീസണിലെ ആദ്യത്തെ ബാലമരണം റിപ്പോർട്ട് ചെയ്തു. വൈറസ് ബാധയെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്ന്…
അയർലണ്ടിൽ IRP renewal-ഉം പുതിയ work permit issuance-ഉം സംബന്ധിച്ചുണ്ടാകുന്ന വലിയ കാലതാമസം കാരണം ആയിരക്കണക്കിന് ആളുകൾ ഗുരുതര ബുദ്ധിമുട്ടുകൾ…
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…