Movies

ഐ ആം അലക്സാണ്ടർ.. കളിക്കുന്നെങ്കിൽ ആണുങ്ങളേപ്പോലെകളിക്ക്.. ആവേശം പ കർന്ന്  മമ്മൂട്ടിയുടെ ജന്മദിനത്തിൽ സാമ്രാജ്യം ടീസർ എത്തി

ഐ ആം അലക്സാണ്ടർ…
കളിക്കുന്നെങ്കിൽ ആണുങ്ങളേപ്പോലെ കളിക്കണം… മലയാളത്തിലെ ഏറ്റം മികച്ച അധോലോക രാജാവായ അലക്സാണ്ടറുടെ കഥ പറയുന്ന സാമ്രാജ്യം എന്ന ചിത്രത്തിൻ്റെ ടീസറിലെ പ്രസക്തമായ ചില ഭാഗങ്ങളാണിത്.
ആരിഫ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജ്മൽ ഹസ്സൻ നിർമ്മിച്ച ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്തത് ജോമോനാണ്.
അലക്സാണ്ഡറെ രൂപഭംഗിയിലും, വേഷവിധാനത്തിലും, ശബ്ദ മഹിമയിലും, അഭിനയ മികവിലുമായി അഭ്രപാളികളിൽ അനശ്വരമാക്കിയത് മമ്മുട്ടി എന്ന മഹാപ്രതിഭയാണ്.
അദ്ദേഹത്തിൻ്റെ ജന്മദിനമായ സെപ്റ്റംബർ ഏഴിന് ആശംസകൾ നേർന്നുകൊണ്ടാണ് സാമ്രാജ്യം എന്ന ചിത്രത്തിൻ്റെ 4K ഡോൾബി അറ്റ്മോസ് പതിപ്പിൻ്റെ റിലീസ്സിനു മുന്നോടിയായിട്ടുള്ള ടീസർ പ്രകാശനം ചെയ്തിരിക്കുന്നത്.
ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി പുറത്തുവിട്ട ടീസർ നവ മാധ്യമ രംഗത്ത് വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
അക്കാലത്തെ യുവാക്കളുടെ ഏറ്റവും വലിയ ട്രേഡ്മാർക്കായിരുന്നു അലക്സാണ്ഡർ എന്ന അണ്ടർവേൾഡ് കിംഗ്.
വർഷങ്ങൾ കടന്നുപോയിട്ടും ഈ കഥാപാത്രത്തിൻ്റെ പകിട്ടിന് ഒരിടിവും സംഭവിച്ചിട്ടില്ല.
ഈ കഥാപാത്രമാണ് ഏറ്റവും നൂതനമായ ശബ്ദ ദൃശ്യ വിസ്മയങ്ങളോടെ സെപ്റ്റംബർ പത്തൊമ്പതിന് പ്രദർശനത്തിനെത്തുന്നത്.

നമുക്കൊന്നുകളിച്ചു നോക്കാം
കളിക്കുന്നതു കൊള്ളാം പക്ഷെഒരുപാടു കുഴികളുളള വഴിയാണെൻ്റേത്
കണ്ണുകെട്ടി കളിക്കുമ്പോൾ ഒരു പാടു സൂക്ഷിക്കണം.
കുറിക്കു കൊള്ളുന്ന ഇത്തരം നിരവധി വാക് പ്രയോഗങ്ങളും, ഉദ്വേഗം നിറഞ്ഞ മുഹൂർത്തങ്ങളാലും മികച്ച ആക്ഷൻ രംഗങ്ങളാലും സാമ്രാജ്യം എന്നും പുതുമ നിറഞ്ഞ ചിത്രം തന്നെയായി പ്രേക്ഷകർക്കു മുന്നിലെത്തുന്നു.
അക്കാലത്തെ ഏറ്റം ഹൃദ്യമായ സ്റ്റൈലൈസ്ഡ് മൂവിയായ ഈ ചിത്രത്തിനു വേണ്ടി ഇളയരാജാ ഒരുക്കിയ പശ്ചാത്തല സംഗീതവും ഏറെ ആകർഷകമായിരുന്നു.
ജയനൻ വിൻസൻ്റൊണു ഛായാഗ്രാഹകൻ. പ്രശസ്ത ഗാന രചയിതാവായ ഷിബു ചക്രവർത്തിയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത്. എഡിറ്റിംഗ്-ഹരിഹര പുത്രൻ.
മമ്മൂട്ടിക്കു പുറമേ മധു, ക്യാപ്റ്റൻ രാജു, വിജയരാഘവൻ അശോകൻ, ശ്രീവിദ്യാ, സോണിയ, ബാലൻ.കെ.നായർ, മ്പത്താർ, സാദിഖ്, ഭീമൻ രഘു, ജഗന്നാഥ വർമ്മ, പ്രതാപചന്ദ്രൻ, സി.ഐ.പോൾ, ജഗന്നാഥൻ, പൊന്നമ്പലം, വിഷ്ണു കാന്ത്, തപസ്യ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb.

Sub Editor

Recent Posts

കതിരാ… കതിരാ… ഓട്ടംതുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി

ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ  ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…

4 mins ago

ലോ ആൻഡ് ഓർഡർ (Law &Order) സെപ്റ്റംബർ പതിനെട്ടിന്

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…

12 mins ago

സിറ്റിസൺഷിപ്പ് പരിഷ്കാരം; മാറ്റങ്ങൾ നീതിപൂർവവും പ്രായോഗികവുമാകണം, ട്രാൻസിഷൻ കാലയളവ് വേണമെന്ന് ക്രാന്തി അയർലൻഡ്

നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…

28 mins ago

DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17ന്

DMC സംഘടിപ്പിക്കുന്ന DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17, 2026 ശനിയാഴ്ച ലൗത്ത്…

45 mins ago

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന  രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ; വീണ്ടും ട്രംപിന്റെ നീക്കം

വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ വീണ്ടും…

18 hours ago

അയർലണ്ടിൽ ഹോസ്‌പൈപ്പ് നിരോധനം പിൻവലിച്ചു; ഉടൻ പ്രാബല്യത്തിൽ

അയർലണ്ടിൽ 13 കൗണ്ടികളിൽ നിലവിലുണ്ടായിരുന്ന ഹോസ്‌പൈപ്പ് നിരോധനം (Water Conservation Order) ഉടൻ പ്രാബല്യത്തിൽ വരുംവിധം പിൻവലിച്ചു. സെപ്റ്റംബർ അവസാനം…

21 hours ago