ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ ആദ്യ വനിത പൈലറ്റ് ഗുഞ്ജന്‍ സക്‌സേനയായി ജാന്‍വി കപൂര്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്ന ഗുഞ്ജന്‍ സക്‌സേന ദി കാര്‍ഗില്‍ ഗേള്‍ എന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ആഗസ്റ്റ് 12 നാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്നത്.
ശരണ്‍ ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയിലെ ആദ്യ വനിതാ പൈലറ്റായ ഗുഞ്ജന്‍ സക്‌സേനയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
സേനയിലെ മികച്ച സേവനങ്ങള്‍ക്ക് ഇന്ത്യ ഗവണ്‍മെന്റ് ശൗര്യ ചക്ര നല്‍കി ബഹുമാനിച്ച വനിതയാണ് ഗുഞ്ജന്‍ സക്‌സേന. കാര്‍ഗില്‍ യുദ്ധസമയത്ത് അടക്കം ഇന്ത്യന്‍ യുദ്ധരംഗത്ത് മികച്ച സേവനം കാഴ്ചവെച്ച വ്യക്തിയാണ് അവര്‍.
ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ‘പഴയ ഓര്‍മ്മകള്‍ ഒരു നിമിഷം എന്റെ മുന്നിലൂടെ പോയ പോലെ തോന്നി’ എന്നാണ് ടീസര്‍ കണ്ട ശേഷം ഗുഞ്ജന്‍ പറഞ്ഞത്.
‘ജാന്‍വിയുടെ ശബ്ദത്തില്‍ എന്റെ ഓര്‍മ്മകള്‍ മുന്നിലൂടെ മിന്നി മറയുംപോലെയാണ് തോന്നിയത്. മൂന്ന് വര്‍ഷം മുമ്പ് ശരണ്‍ ശര്‍മ്മ ആരംഭിച്ച യാത്രയുടെ മികച്ച പര്യവസാനമാണ് ഈ ചിത്രമെന്ന് തോന്നുന്നു. എന്റെ ജീവിതം ഇത്ര മനോഹരമായി വെള്ളിത്തിരയിലേക്ക് എത്തിക്കുന്നതില്‍ അദ്ദേഹം കാണിച്ച സത്യസന്ധതയ്ക്കും ആത്മാര്‍ഥതയ്ക്കും ഞാന്‍ നന്ദി പറയുന്നു’- ഗുഞ്ജന്‍ സക്‌സേന പറഞ്ഞു.
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…