ബീജിംഗ്: ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയും ടിക് ടോക് നിരോധിക്കുമെന്ന് സൂചിപ്പിച്ചതോടെ അതിജീവനത്തിന് മാര്‍ഗം തേടി ആപ്പ്. ടിക് ടോക്, പാരന്റല്‍ കമ്പനിയായ ബൈറ്റ്ഡാന്‍സില്‍ നിന്ന് മെക്രോസോഫ്റ്റിലേക്കോ ഇതര കമ്പനികളിലേക്കോ പൂര്‍ണ്ണമായി മാറുന്നതിന് സ്വയം തയ്യാറെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
ന്യൂയോര്‍ക്ക് ടൈംസാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈന കഴിഞ്ഞാല്‍ ഏറ്റവും വലിയ മാര്‍ക്കറ്റുള്ള ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ചത് തന്നെ കമ്പനിയെ പ്രതിസന്ധിയിലാക്കിയിരുന്നു.
അമേരിക്കയും നിരോധനത്തിലേക്ക് കടന്നാല്‍ ബൈറ്റ് ഡാന്‍സിന് പിടിച്ചുനില്‍ക്കാന്‍ പ്രയാസമാകും. ഇത് മുന്നില്‍ക്കണ്ടാണ് മറ്റ് കമ്പനികളിലേക്ക് മാറാന്‍ ടിക് ടോക് ഒരുങ്ങുന്നത്.
ചൈനീസ് ഇതര നിക്ഷേപകരായ സെക്വിയ ക്യാപിറ്റല്‍, സോഫ്റ്റ്ബാങ്ക്, ജനറല്‍ അറ്റ്‌ലാന്റിക് എന്നിവരുമായും ടിക് ടോക് ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ടിക് ടോക് തങ്ങളുടെ പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് സുരക്ഷവൃത്തങ്ങളുടെ റിപ്പോര്‍ട്ടുകളുണ്ടെന്നും അതിനാല്‍ നിരോധനം അനിവാര്യമാണെന്നുമായിരുന്നു ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നത്.
ടിക് ടോകിന്റെ കാര്യത്തില്‍ നിരോധനം അനിവാര്യമാണ്. ഞങ്ങള്‍ അവരെ വിലക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നു- എയര്‍ഫോഴ്സ് വണ്ണില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് ട്രംപ് വ്യക്തമാക്കി.
അതേസമയം ടിക് ടോക് വിഷയത്തില്‍ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് വിഭാഗം അന്വേഷണം നടത്തി വരികയാണെന്നും തീരുമാനം അതിന് ശേഷം അറിയിക്കുമെന്നും അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്റ്റീവന്‍ ന്യൂക്കിന്‍ നേരത്തേ പറഞ്ഞിരുന്നു. അമേരിക്കയില്‍ ടിക് ടോക് ഉപയോക്താക്കളുടെ എണ്ണം 80 ദശലക്ഷത്തിലധികമാണ്.
ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തിനു പിന്നാലെ ഇന്ത്യയില്‍ ടിക് ടോക് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ നിരോധിച്ചത് വാര്‍ത്തയായിരുന്നു.
ഇന്ത്യയില്‍ 20 കോടി ഉപയോക്താക്കളാണ് ടിക് ടോകിനുണ്ടായിരുന്നത്. ഈ വര്‍ഷം ആദ്യപാദത്തില്‍ 611 ദശലക്ഷം തവണയാണ് ടിക് ടോക് ഇന്ത്യയില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്.
ഡൽഹി: കുൽഗാമിൽ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരു ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയത്.…
എംപ്ലോയ്മെന്റ് സർവീസുകളുമായി സഹകരിക്കാതിരുന്ന തൊഴിൽ അന്വേഷകരുടെ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങളിൽ കഴിഞ്ഞ വർഷം വൻ തോതിൽ വെട്ടിക്കുറവ് വരുത്തിയതായി രേഖകൾ.…
ലിമെറിക്കിൽ നടന്ന ഗ്ലോർണി അന്താരാഷ്ട്ര ചെസ് ടൂർണമെന്റിൽ മലയാളി സഹോദരങ്ങളായ എയ്‌ഡൻ ബോബിയും എയ്ഞ്ചൽ ബോബിയും മികച്ച പ്രകടനം കാഴ്ചവെച്ച്…
അയർലൻഡിലെ മലയാളി കായികരംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായ Aliyans Drogheda Arts & Sports Club സംഘടിപ്പിക്കുന്ന All Ireland Soccer…
വേൾഡ് മലയാളി ഫെഡറേഷൻ്റെ അയർലൻഡ് പ്രതിനിധികൾ ബഹുമാനപ്പെട്ട അയർലൻഡ് ഇന്ത്യൻ അംബാസിഡർ ശ്രീ മനീഷ് ഗുപ്തയുമായി കൂടിക്കാഴ്ച നടത്തി. WMF…
ഡൽഹി: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സാഹചര്യം വിലയിരുത്തി കേന്ദ്രമന്ത്രിസഭ. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലെ സ്ഥിതിഗതികളും വിവിധ മന്ത്രാലയങ്ങൾ…