മങ്ങിയ വെളിച്ചത്തില്‍ മരക്കുരിശിന്റെയും ദേവാലയഗോപുരത്തിന്റെയും പശ്ചാത്തലത്തില്‍ കപ്പൂച്ചിന്‍ വൈദീകരുടേതിനോട് സാമ്യമുള്ള ളോഹയിട്ടിരിക്കുന്ന മമ്മൂട്ടി. മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ് ദി പ്രീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.
മമ്മൂട്ടി ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്.
മഞ്ജു വാര്യര്‍ മമ്മൂട്ടിയോടൊപ്പം ആദ്യമായി നായികയായി എത്തുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട. മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം വലിയ താര നിരയാണ് ചിത്രത്തില്‍ ഒന്നിക്കുന്നത്.
നിഖില വിമലും, സാനിയ ഇയ്യപ്പനും, ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി, രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്‍, ശിവജി ഗുരുവായൂര്‍, ദിനേശ് പണിക്കര്‍, നസീര്‍ സംക്രാന്തി, മധുപാല്‍, ടോണി, സിന്ധു വര്‍മ്മ, അമേയ (കരിക്ക് ഫെയിം) തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ജോഫിന്റെ കഥക്ക് ദീപു പ്രദീപും , ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്.
ക്ലൗഡ് കമ്പ്യൂട്ടിംഗ് സ്ഥാപനമായ ഒറാക്കിൾ അയർലണ്ടിലെ ജോലികൾ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികളെക്കുറിച്ച് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കമ്പനിയിൽ നിന്ന് എന്റർപ്രൈസ് വകുപ്പിന് കൂട്ടായ…
സൗത്ത് ഡബ്ലിനിൽ ഇന്ന് രാവിലെ ഒരു കാറും ബസും ലുവാസും കൂട്ടിയിടിച്ചു. ബ്ലൂബെൽ ലുവാസ് സ്റ്റോപ്പിന് സമീപമാണ് അപകടം നടന്നത്.…
ഡൽഹി: രാജ്യത്തെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്‌ഐഎ). പശ്ചിമേഷ്യൻ സംഘർഷം…
ഏപ്രിലിൽ വരെയുള്ള 12 മാസങ്ങളിൽ ഊർജ്ജ വില 15.5% വർദ്ധിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അറിയിച്ചു. കഴിഞ്ഞ 12 മാസത്തിനിടെ…
കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…