ഇരിട്ടി: ചാവശ്ശേരിയിലെ കുളത്തിങ്കല്‍ ലീസിന്‍റെയും ലൂക്കയുടെയും മകളും കായിക താരം ടിന്‍റു ലൂക്ക വിവാഹിതായായി. എടൂരിലെ ചിറ്റേട്ട് സി.എം ജോസഫിന്‍റെയും റോസമ്മ ജോസഫിന്‍റെയും മകനും സ്‌പോര്‍ട്സ് കൗണ്‍സില്‍ കോച്ചു൦ മുന്‍ ട്രിപ്പിള്‍ ജമ്പ് താരവുമായ അനൂപ് ജോസഫാണ് വരന്‍.
എടൂര്‍ സെയിന്‍റ് മേരീസ് ഫൊറോനാ പള്ളിയില്‍ എടൂര്‍ ഫൊറോന വികാരി ഫാ. ആന്‍റണി മുതുകുന്നേലിന്‍റെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു വിവാഹം. ടിന്‍റുവിന്‍റെ കോച്ച് പിടി ഉഷ, ഉഷയുടെ ഭര്‍ത്താവും കോച്ചുമായ ശ്രീനിവാസന്‍, മേഴ്സിക്കുട്ടന്‍, സംസ്ഥാന സ്‌പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് ഒ.കെ വിനീഷ്, സണ്ണി ജോസഫ് എംഎല്‍എ, ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി കരിക്കോട്ടക്കരി സ്വദേശിനിയാണ് ടിന്റു. 800 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ ദേശീയ റെക്കോര്‍ഡായ 1:59.17 സെക്കന്റ് ടിന്‍റുവിന്‍റെ പേരിലാണ്. ഷൈനി വില്‍സന്റെ 1:59.85 സെക്കന്റ് എന്ന 15 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ടിന്റു മറികടന്നത്.
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…
പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…
അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…
അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…
ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…
പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…