Categories: India

ഛത്തീസ്ഗഢ് തദ്ദേശ തിരഞ്ഞെടുപ്പ്: 10 കോര്‍പറേഷനിലും ഭരണം നേടി കോണ്‍ഗ്രസ്

റായ്പുര്‍: ഛത്തീസ്ഗഢ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് കോണ്‍ഗ്രസ്‌. കാലിടറി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആകെയുള്ള പത്ത് കോര്‍പറേഷന്‍ ഭരണവും കോണ്‍ഗ്രസ്‌ പിടിച്ചെടുത്തു.

2019ലെ ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് ശേഷം കോണ്‍ഗ്രസ് നടത്തിയ ശക്തമായ തിരിച്ചുവരവാണ് ഇത്. 2019ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 11 ലോക്‌സഭാ സീറ്റില്‍ 9 ഉം ബിജെപി നേടിയിരുന്നു. അന്ന് രണ്ട് സീറ്റില്‍ മാത്രം വിജയിക്കാനാണ് കോണ്‍ഗ്രസിനായത്.151 നഗര സഭകളിലേക്കും 10 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും, 38 മുന്‍സിപ്പല്‍ കൗണ്‍സിലിലേക്കും 103 പഞ്ചായത്തുകളിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഡിസംബര്‍ 21ന് നടന്ന തിരഞ്ഞെടുപ്പില്‍ 2834 വാര്‍ഡുകളില്‍ 1283 ഇടങ്ങളില്‍ കോണ്‍ഗ്രസും 1132 വാര്‍ഡുകളില്‍ ബിജെപിയും വിജയിച്ചു.പത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ജഗദല്‍പുര്‍, ചിര്‍മിരി, അംബികാപുര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരണം നേടി. മറ്റ് 7 കോര്‍പ്പറേഷനുകളില്‍ സ്വതന്ത്രന്‍മാരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് മേയര്‍ സ്ഥാനം നേടിയത്‌.

Newsdesk

Recent Posts

ടീനേജ് റോം കോം കഥയുമായിഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രംആരംഭിച്ചു

പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…

60 mins ago

Help to Buy Scheme: നികുതി ഇളവ് €50,000 ആക്കാൻ ഭവനമന്ത്രിയുടെ നീക്കം

അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…

1 hour ago

അയർലണ്ടിൽ 16 വയസ്സുകാർക്ക് €100 കൾച്ചർ വൗച്ചർ; അടുത്ത ബജറ്റിൽ പ്രഖ്യാപനം

അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…

4 hours ago

ലൊക്കേഷൻ ഡാറ്റാ പ്രൈവസി ലംഘനം: ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി ഐറിഷ് DPC

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…

5 hours ago

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ;തേജാ ലഷ്മി(കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…

5 hours ago

ഷൈൻ ടോം ചാക്കോ പിസ്റ്റളിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത്? ‘ഡാൻസാഫ്’ ഫസ്റ്റ് ലുക്ക് എത്തി

തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…

24 hours ago