Categories: India

പൊലീസ് പരീക്ഷയ്ക്ക് പോവാന്‍ യാത്രാസൗകര്യം ഒരുക്കാത്ത കാരണത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ അക്രമാസക്തരായി; രാജധാനി ട്രെയിനിന് നേരെ കല്ലേറ്

പട്ന: പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്ക് പോവാന്‍ യാത്രാസൗകര്യം ഒരുക്കാത്ത കാരണത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ റെയില്‍-റോഡ് ഗതാഗതം തടസ്സപ്പെടുത്തി. ബിഹാര്‍ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്ക് പോയ ഉദ്യോഗാര്‍ത്ഥികളാണ് അക്രമണം അഴിച്ചുവിട്ടത്.

പട്നയ്ക്ക് സമീപം ഹാജിപുരിലാണ് സംഭവം നടന്നത്. പരീക്ഷാകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ബേട്ടിയ, മോത്തിഹാരി സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിന്‍ ഇല്ലാത്തതിനാലാണ് ഉദ്യോഗാര്‍ത്ഥികള്‍ ബുദ്ധിമുട്ടിലായത്.

അക്രമത്തില്‍ ഗുവാഹട്ടി-രാജധാനി എക്സ്പ്രസിന് നേരെ ഉദ്യോഗാര്‍ത്ഥികള്‍ കല്ലെറിഞ്ഞു. ഇതിനെത്തുടര്‍ന്ന് യുവാക്കള്‍ ട്രെയിന്‍ തടഞ്ഞ് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുത്തുകയായിരുന്നു.

ആകെയുള്ള ഒരു ട്രെയിനില്‍ ഉദ്യോഗാര്‍ത്ഥികള്‍ തള്ളിക്കയറാന്‍ ശ്രമം നടത്തുന്നതിനിടയില്‍ തിക്കും തിരക്കും രൂപപ്പെട്ടു. ബോഗിയില്‍ തിരക്ക് കൂടിയതിനാല്‍ ആളുകള്‍ എഞ്ചിന് ചുറ്റും തൂങ്ങുകയായിരുന്നു. ഒരു പാട് പേര്‍ക്ക് ട്രെയിനില്‍ കയറാന്‍ സാധിക്കാത്തതിനാലാണ് സംഘര്‍ഷമുണ്ടായത്.

Newsdesk

Recent Posts

Help to Buy Scheme: നികുതി ഇളവ് €50,000 ആക്കാൻ ഭവനമന്ത്രിയുടെ നീക്കം

അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…

7 mins ago

അയർലണ്ടിൽ 16 വയസ്സുകാർക്ക് €100 കൾച്ചർ വൗച്ചർ; അടുത്ത ബജറ്റിൽ പ്രഖ്യാപനം

അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…

3 hours ago

ലൊക്കേഷൻ ഡാറ്റാ പ്രൈവസി ലംഘനം: ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി ഐറിഷ് DPC

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…

4 hours ago

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ;തേജാ ലഷ്മി(കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…

4 hours ago

ഷൈൻ ടോം ചാക്കോ പിസ്റ്റളിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത്? ‘ഡാൻസാഫ്’ ഫസ്റ്റ് ലുക്ക് എത്തി

തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…

23 hours ago

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

1 day ago