gnn24x7

നിഗുഢതകളൊളിപ്പിച്ച പുരോഹിതനായി മമ്മൂട്ടി, നായികയായി മഞ്ജു വാര്യര്‍; ‘ദി പ്രീസ്റ്റ്’ ഫസ്റ്റ് ലുക്ക്

0
267
gnn24x7

മങ്ങിയ വെളിച്ചത്തില്‍ മരക്കുരിശിന്റെയും ദേവാലയഗോപുരത്തിന്റെയും പശ്ചാത്തലത്തില്‍ കപ്പൂച്ചിന്‍ വൈദീകരുടേതിനോട് സാമ്യമുള്ള ളോഹയിട്ടിരിക്കുന്ന മമ്മൂട്ടി. മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ് ദി പ്രീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.

മമ്മൂട്ടി ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്.

മഞ്ജു വാര്യര്‍ മമ്മൂട്ടിയോടൊപ്പം ആദ്യമായി നായികയായി എത്തുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട. മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം വലിയ താര നിരയാണ് ചിത്രത്തില്‍ ഒന്നിക്കുന്നത്.

നിഖില വിമലും, സാനിയ ഇയ്യപ്പനും, ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി, രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്‍, ശിവജി ഗുരുവായൂര്‍, ദിനേശ് പണിക്കര്‍, നസീര്‍ സംക്രാന്തി, മധുപാല്‍, ടോണി, സിന്ധു വര്‍മ്മ, അമേയ (കരിക്ക് ഫെയിം) തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ജോഫിന്റെ കഥക്ക് ദീപു പ്രദീപും , ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here