അടുത്ത ചിത്രത്തിൽ മഞ്ജു വാര്യർ സുരാജ് വെഞ്ഞാറമൂടിന്റെ നായികയാവുന്നു. എം. മുകുന്ദൻ രചിച്ച ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആദ്യമായാണ് മഞ്ജു സുരാജിന്റെ നായികയാവുന്നത്.
അലസനായ സജീവൻ എന്ന ഓട്ടോതൊഴിലാളിയാണ് ഈ കഥയിലെ നായകൻ. കടം വാങ്ങിയും പണിയെടുക്കാൻ മടിച്ചും ജീവിക്കുന്ന സജീവന്റെ ജീവിതത്തിൽ രാധിക ഭാര്യയായി എത്തുന്നതോടെ സംഭവിക്കുന്ന മാറ്റങ്ങളാണ് കഥയുടെ പ്രതിപാദ്യം. സജീവനിൽ നിന്നും രാധിക ഓട്ടോ ഏറ്റെടുത്ത് ഓടിക്കാൻ തുടങ്ങുന്നിടത്താണ് ചെറുകഥ അവസാനിക്കുന്നത്. എന്നാൽ സിനിമക്കായി കഥയിൽ കൂട്ടിച്ചേർക്കലുകൾ നടന്നേക്കും എന്നാണ് പ്രതീക്ഷ.
മുകുന്ദൻ തന്നെയാണ് ചിത്രത്തിന്റെയും തിരക്കഥാകൃത്ത്. ക്ലിന്റ് എന്ന സിനിമയ്ക്കു ശേഷം ഹരികുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
𝐖𝐚𝐭𝐞𝐫𝐟𝐨𝐫𝐝 ( 𝐃𝐮𝐧𝐠𝐚𝐫𝐯𝐚𝐧 ): വാട്ടർഫോർഡ് മലയാളി ഇന്ദുചൂഡൻ ഇന്ന് വെളുപ്പിനെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. കോട്ടയം ഏറ്റുമാനൂർ…
അയർലണ്ട്: ഓൾ അയർലൻഡ് സിറോ-മലബാർ ബൈബിൾ ക്വിസ് ഫൈനൽ മത്സരം കോർക്കിൽ വച്ച് നടത്തും. ഫെബ്രുവരി 28 ശനിയാഴ്ച 2…
അയർലണ്ടിലെ St. James’s Hospitalൽ നഴ്‌സായി സേവനം അനുഷ്ഠിച്ചിരുന്ന നിമ്മി ജോയ് (34) ഇന്നലെ വൈകിട്ട് ഇന്ത്യയിൽ നിര്യാതയായി. ആരോഗ്യപ്രശ്നങ്ങളെ…
ഫ്രാൻസിൽ ഉന്നതപഠനം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കായി ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. 2030ഓടെ പ്രതിവർഷം 30,000…
വാഷിംഗ്ടൺ ഡി.സി: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഊഴത്തിലെ ആദ്യ വർഷം പൂർത്തിയാകുമ്പോൾ, ഭൂരിഭാഗം ഇന്ത്യൻ അമേരിക്കൻ വംശജരും ഭരണകൂടത്തിന്റെ…
ലയ ഹെൽത്ത്കെയർ അവരുടെ 65 ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില ശരാശരി 4.7% വർദ്ധിപ്പിക്കുന്നു. ഇത് ഒരു മുതിർന്ന വ്യക്തിക്ക്…