ഇതിഹാസ സിനിമയുടെ നിര്‍മാതാക്കളുടെ അടുത്ത ചിത്രമായ ‘മറിയം വന്ന് വിളക്കൂതി’യുടെ ട്രെയ്‌ലര്‍ പുറത്ത്. ചിത്രം മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് ട്രെയ്‌ലര്‍ പ്രതീക്ഷ നല്‍കുന്നത്. ഇതിഹാസ നിര്‍മാതാവില്‍ നിന്നും വരുന്ന അടുത്ത വട്ട് എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തെ ട്രെയ്‌ലറില്‍ അവതരിപ്പിച്ചിരിക്കുന്നത്.
നടന്‍ നിവിന്‍ പോളി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പങ്കുവെച്ചത്. പ്രേമം സിനിമയിലെ ജോര്‍ജിന്റെ കൂട്ടുകാരായി എത്തിയ നാലു പേരും പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് മറിയം വന്ന് വിളക്കൂതി.
പുതുമുഖ സംവിധായകനായ ജെനിത് കാച്ചപ്പിള്ളി ഒരുക്കുന്ന ചിത്രത്തില്‍ സിജു വില്‍സണ്‍, കൃഷ്ണ കുമാര്‍, ശബരീഷ് വര്‍മ, അല്‍ത്താഫ് സലീം എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. സുഹൃത്തുക്കളായ നാല് യുവാക്കളുടെ കഥയായിരിക്കും ചിത്രം പറയുക. ഒറ്റരാത്രിയിലെ തുടര്‍ച്ചയായ മൂന്നുമണിക്കൂറിലെ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
സേതു ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നടിയുടെ മേക്ക് ഓവര്‍ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇവരെ കൂടാതെ സേതു ലക്ഷ്മി, സിദ്ധാര്‍ത്ഥ് ശിവ, ബൈജു, ബേസില്‍ ജോസഫ് എന്നിവരും ചിത്രത്തിലുണ്ട്.
എ.ആര്‍.കെ മീഡിയയുടെ ബാനറില്‍ രാജേഷ് ആഗസ്റ്റിനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇതിഹാസയുടെ ക്യാമറാമാന്‍ സിനോജ് പി അയ്യപ്പന്‍ ആണ് ക്യാമറ. അപ്പു ഭട്ടതിരി എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത് വാസിം, മുരളി എന്നിവര്‍ ചേര്‍ന്നാണ്.
ജനുവരി 21നാണ് ചിത്രം തിയറ്ററുകളിലെത്തുക.
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…
അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…
ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…
ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…
ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…