gnn24x7

‘ഇതിഹാസ നിര്‍മാതാവില്‍ നിന്നും വരുന്നു അടുത്ത വട്ട്’, ‘മറിയം വന്ന് വിളക്കൂതി’ ട്രെയ്‌ലര്‍ പുറത്ത്

0
278
gnn24x7

ഇതിഹാസ സിനിമയുടെ നിര്‍മാതാക്കളുടെ അടുത്ത ചിത്രമായ ‘മറിയം വന്ന് വിളക്കൂതി’യുടെ ട്രെയ്‌ലര്‍ പുറത്ത്. ചിത്രം മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് ട്രെയ്‌ലര്‍ പ്രതീക്ഷ നല്‍കുന്നത്. ഇതിഹാസ നിര്‍മാതാവില്‍ നിന്നും വരുന്ന അടുത്ത വട്ട് എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തെ ട്രെയ്‌ലറില്‍ അവതരിപ്പിച്ചിരിക്കുന്നത്.

നടന്‍ നിവിന്‍ പോളി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പങ്കുവെച്ചത്. പ്രേമം സിനിമയിലെ ജോര്‍ജിന്റെ കൂട്ടുകാരായി എത്തിയ നാലു പേരും പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് മറിയം വന്ന് വിളക്കൂതി.

പുതുമുഖ സംവിധായകനായ ജെനിത് കാച്ചപ്പിള്ളി ഒരുക്കുന്ന ചിത്രത്തില്‍ സിജു വില്‍സണ്‍, കൃഷ്ണ കുമാര്‍, ശബരീഷ് വര്‍മ, അല്‍ത്താഫ് സലീം എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. സുഹൃത്തുക്കളായ നാല് യുവാക്കളുടെ കഥയായിരിക്കും ചിത്രം പറയുക. ഒറ്റരാത്രിയിലെ തുടര്‍ച്ചയായ മൂന്നുമണിക്കൂറിലെ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

സേതു ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നടിയുടെ മേക്ക് ഓവര്‍ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇവരെ കൂടാതെ സേതു ലക്ഷ്മി, സിദ്ധാര്‍ത്ഥ് ശിവ, ബൈജു, ബേസില്‍ ജോസഫ് എന്നിവരും ചിത്രത്തിലുണ്ട്.

എ.ആര്‍.കെ മീഡിയയുടെ ബാനറില്‍ രാജേഷ് ആഗസ്റ്റിനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇതിഹാസയുടെ ക്യാമറാമാന്‍ സിനോജ് പി അയ്യപ്പന്‍ ആണ് ക്യാമറ. അപ്പു ഭട്ടതിരി എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത് വാസിം, മുരളി എന്നിവര്‍ ചേര്‍ന്നാണ്.

ജനുവരി 21നാണ് ചിത്രം തിയറ്ററുകളിലെത്തുക.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here